ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് വരൻ. \
ബുധനാഴ്ച ബെംഗളൂരു ജയനഗറിലുള്ള ഒരു ഹോട്ടലിൽ വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം നടത്തിയത്. ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ സർക്കാരിലെയോ മന്ത്രി സഭയിലെയോ പ്രമുഖർ ആരുംതന്നെ പങ്കെടുത്തില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണിൽ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ പിഎംഒയിൽ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
മിന്റ് ലോഞ്ചിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകൾ വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ ഒരു രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനാണ്. അദ്ദേഹം കമ്മ്യൂണിക്കേഷൻ അഡ്വൈസറായി സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ കാബിനറ്റ് റാങ്ക് പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.