പ്രളയത്തിൽ സർവ്വവും നശിച്ച് ആസാം ലക്ഷകണക്കിന് ജനങ്ങൾ വിവിധ ക്യാമ്പുകളിൽ 'നിരവധി വീടുകൾ കനത്ത മഴയിൽ ഒളിച്ചു പോയ്

ആസാം;കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആസാമിൽ പെയ്യുന്ന കനത്ത മഴ 16 ജില്ലകളിലെ ജനജീവിതം ദുസ്സഹമാക്കി അഞ്ചുലക്ഷത്തോളം ജനങ്ങൾ മഴക്കെടുതിയിൽ വിവിധ ക്യാമ്പുകളിലും മറ്റിടങ്ങളിലും ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ പെയ്ത മഴയിൽ രണ്ടുപേരുടെ ജീവൻ നഷ്ടമായി.

സർക്കാർ നൽകുന്ന റിപ്പോർട്ടനുസരിച്ച് ബജാലി ജില്ലയിൽ മാത്രം 2.67 ലക്ഷം പേരെ ബാധിച്ചു, തുടർന്ന് നൽബാരിയിൽ 80,061 പേർ, ബാർപേട്ടയിൽ 73,233 പേർ, ലഖിംപൂരിൽ 22,577 പേർ, ദരാംഗിൽ 14,583 പേർ, താമുൽപൂരിൽ 14180 പേരും ബക്‌സയിൽ 7282 പേരും ഗോൾപാറ ജില്ലയിൽ 4750 പേരും. 

വെള്ളപ്പൊക്കത്തിൽ 10782.80 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ നദികളും കരകവിഞ്ഞൊഴുകുകയാണ്, ജോർഹട്ട് ജില്ലയിലെ നെമാറ്റിഘട്ടിലും ധുബ്രി, എൻഎച്ച് റോഡ് ക്രോസിംഗിലെ മനസ് നദി, എൻടി റോഡ് ക്രോസിംഗിൽ പഗ്ലാഡിയ നദി, എൻഎച്ച് റോഡ് ക്രോസിംഗിലെ പുതിമാരി നദി എന്നിവിടങ്ങളിലും നദി കരകവിഞ്ഞൊഴുകുകയാണ്.

ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പും അപകടകരമായ നിലയിൽ കവിഞ്ഞൊഴുകുകയാണ്.ന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 1,538 ഗ്രാമങ്ങളെയാണ് തീവ്ര പ്രളയം ബാധിച്ചിരിക്കുന്നത്.നിരവധി വീടുകൾ വള്ളപൊക്കത്തിൽ ഒലിച്ചു പോയതായും പല വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കുടിവെള്ള ക്ഷാമവും ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി ജനങ്ങൾ പറയുന്നു വളർത്തുമൃഗങ്ങളും വിവിധ ജില്ലകളിലെ റോഡുകളും പാലങ്ങളും തകർന്നതായും 

ഇപ്പോഴും പല സ്ഥലങ്ങളിലും അഞ്ചടിയിലേറെ ജലനിരപ്പുണ്ടെന്നും സർക്കാർ അറിയിച്ചു.പ്രളയക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നും ജനങ്ങളുടെ ജീവിതം പഴയ നിലയിൽ എത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !