തൃശൂർ;കഴിഞ്ഞ അഞ്ച് വർഷമായി തിയ്യറററിനെ പൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന ആരൊക്കെയോ ചേർന്നാണ് തിയ്യറററിനെതിരെ വ്യാജ പ്രചരണങ്ങളും അപവാദങ്ങളും പറഞ്ഞു പരത്തുന്നത്.
നിലവിൽ തിയറ്ററിന്‍റെ ഫേസ് ബുക്ക്, ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഗ്രൂപ്പ് റിപ്പോര്‍ട്ടടിച്ച് പൂട്ടിക്കുന്നു എന്നാണ് പരാതി. പൂട്ടിച്ചയാളുടെ പേര് പറഞ്ഞ് പരാതി നല്‍കിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഗിരിജ ആരോപിക്കുന്നു.12 തവണയോളമാണ് മാസ് റിപ്പോര്‍ട്ട് ചെയ്ത് സമൂഹമാധ്യമ അക്കൌണ്ടുകള്‍ പൂട്ടിച്ച അനുഭവം നേരിട്ടതെന്നും ഡോ ഗിരിജ പറഞ്ഞു..
തിയറ്ററിൻ്റെ പേരിൽ ഉള്ള പേജുകളിൽ സ്വന്തമായി പോലും പ്രമോഷൻ പോസ്റ്റുകൾ ഇടാൻ കഴിയാതെ ആയതോടെ മറ്റൊരു സംഘത്തെ ഏല്പിച്ചു.എന്നാല് അവരുടെ അക്കൗണ്ടും സൈബർ ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കി.
വിഷയത്തിൽ സൈബർ സെല്ലിന് സമീപിച്ചെങ്കിലും നാളിത് വരേയായിട്ടും പരിഹാരമായില്ല എന്നും ഉടമ അഭിപ്രായപ്പെട്ടു.പുറകിൽ സിനിമ രംഗത്ത് നിന്നുള്ള ആരോ ആണെന്നും സംശയമുണ്ട്.
ഹിറ്റായ ചിത്രങ്ങള്‍ തൃശൂരിലെ മറ്റ് തിയറ്റുകള്‍ക്ക് എല്ലാം നല്‍കിയാലും ഗിരിജ തിയറ്ററിലേക്ക് നല്‍കാതെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോ ഗിരിജ പറയുന്നു.തിയറ്റർ ഉടമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഡോ. ഗിരിജ.
ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നിലവിൽ പ്രത്വിരാജ്,ലിസ്റ്റിൻ സ്റ്റീഫൻ പിന്തുണ നൽകി രംഗത്ത് ഉണ്ടെങ്കിലും മറ്റുള്ളവർ ആരും തന്നെ പിന്തുണക്കുന്നില്ല എന്നും അവർ പരാതിപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.