മാനത്തൂർ കുറിഞ്ഞി മാന്തോപ്പ് ഷാപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

പാലാ;മാനത്തൂർ കുറിഞ്ഞി മാന്തോപ്പ് ഷാപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്.

തൊടുപുഴ,പാലാ ഭാഗങ്ങളിലേക്ക് എതിർ ദിശകളിൽ സഞ്ചരിച്ചിരുന്ന ഇരു വാഹനങ്ങളും മഴയെ തുടർന്ന് റോഡിൽ നിന്നും തെന്നി മാറി നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടി ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10 45 ഓടെയായിരുന്നു സംഭവം .ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ പാലാ മീനച്ചിൽ സ്വദേശി പുത്തൻ തറയിൽ അഖിൽ പുരുഷോത്തമൻ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അഖിലിനെ തൊടുപുഴ ചാഴികാട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കാർ യാത്രികൻ രാമപുരം കിഴതിരി സ്വദേശി വിഷ്ണു നിസ്സാരസ പരിക്കുകളോടെ രക്ഷപെട്ടു സംഭവത്തെ തുടർന്ന് തൊടുപുഴ പാലാ റോഡിൽ ഗതാഗതം തസപ്പെട്ടിരുന്നു.

ഉടനടി സ്ഥലത്തെത്തിയ പാലാ ഹൈവേ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ദേവൻ,സജീവ് കുമാർ,ട്രൈവർ സിപിഒ റെമീഷ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !