ആലപ്പുഴ: ആവേശം വാരി വിതറി ഇക്കൊല്ലത്തെ വള്ളംകളി സീസണിന് തുടക്കം കുറിച്ച് ജൂലൈ മൂന്നിന് ചമ്പക്കുളം മൂലം ജലോത്സവം നടക്കും. മൂലം ജലോത്സവത്തിനുള്ള രജിസ്ട്രേഷൻ പൂർത്തീകരിച്ചു. ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 12 കളിവള്ളങ്ങൾ മത്സരിക്കും.
ജൂൺ 29, 30, ജൂലായ് 1 തിയതികളിലായി സാംസ്ക്കാരിക പരിപാടികൾ അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കുമായി നീന്തൽ മത്സരം ഉൾപ്പടെ വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മുന്നൊരുക്കമായാണ് ബോട്ട് ക്ളബുകാർ മൂലം ജലോത്സവത്തെ കണക്കാക്കുന്നത്. വള്ളംകളിക്ക് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശ്ശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവടങ്ങളിൽ ആചാരാനുഷ്ഠാനങ്ങളും നടത്തും.
മൂലം ജലോത്സവത്തോടനുബന്ധിച്ച് പൈതൃക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര ഞായറാഴ്ച നടക്കും. ഘോഷയാത്ര കുറിച്ചി കൃഷ്ണൻകുന്ന് ക്ഷേത്രത്തിൽനിന്നു തുടങ്ങി ചമ്പക്കുളം മഠം മഹാലക്ഷ്മീക്ഷേത്രത്തിൽ പൂജാകർമങ്ങൾ നിർവഹിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിക്കും
ജലോത്സവത്തിന്റെ ട്രാക്ക് ആൻഡ് ഹീറ്റ്സ് തീരുമാനമായി. ക്യാപ്റ്റൻസ് ക്ലിനിക്കിലാണു ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുത്തത്. 6 ചുണ്ടൻവള്ളങ്ങളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്ന വള്ളങ്ങൾക്കു മുൻകൂട്ടി എ, ബി, സി നമ്പറിട്ടു നറുക്കെടുത്തു ട്രാക്കും ഹീറ്റ്സിലേക്കും ഉൾപ്പെടുത്തും. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകും. ജലോത്സവ സമിതി സമ്മാനമായി നൽകുന്ന ജഴ്സി ആയാപറമ്പ് വലിയദിവാൻജി നേടി.
(ട്രാക്ക്, വള്ളം, ക്ലബ്, ക്യാപ്റ്റൻ എന്ന ക്രമത്തിൽ)
ചുണ്ടൻ ഒന്നാം ഹീറ്റ്സ്
ട്രാക്ക് 1: ആയാപറമ്പ് വലിയ ദിവാൻജി, വലിയദിവാൻജി ബോട്ട്ക്ലബ് ആയാപറമ്പ്, അലൻ മൂന്നുതൈക്കൽ
ട്രാക്ക് 2: ജവാഹർ തായങ്കരി, കേരള പൊലീസ് ബോട്ട് ക്ലബ്, ജോസഫ് മുളന്താനം
രണ്ടാം ഹീറ്റ്സ്
ട്രാക്ക് 2: ചെറുതന ചുണ്ടൻ, തലവടി ടൗൺ ബോട്ട് ക്ലബ്, കെ.ആർ.ഗോപകുമാർ കക്കാടംപള്ളിൽ
ട്രാക്ക് 3: നിരണം ചുണ്ടൻ, നിരണം ബോട്ട് ക്ലബ്, കെ.ജി.ഏബ്രഹാം കാട്ടുനിലത്ത്
മൂന്നാം ഹീറ്റ്സ്
ട്രാക്ക് 2: നടുഭാഗം ചുണ്ടൻ, നടുഭാഗം ബോട്ട് ക്ലബ്, പി.ആർ.പത്മകുമാർ പുത്തൻപറമ്പ്
ട്രാക്ക് 3: ചമ്പക്കുളം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്, ലാലി കെ.വർഗീസ് കളപ്പുരയ്ക്കൽ
വെപ്പ് എ ഗ്രേഡ്
ട്രാക്ക് 1: നവജ്യോതി, സമുദ്ര ബോട്ട് ക്ലബ് കുമരകം, ജോജി വി.ജോസഫ് വലിയപുത്തൻപുരയിൽ
ട്രാക്ക് 2: പഴശ്ശിരാജ, കൈനകരി ടൗൺ ബോട്ട് ക്ലബ്, കെ.എസ്.വിബിൻരാജ് കണ്ണാട്ടുചിറ
ട്രാക്ക് 3: കടവിൽ സെന്റ് ജോർജ്, ആർപ്പൂക്കര ബോട്ട് ക്ലബ്, റോബിൻ വർഗീസ് കടവിൽ
ഇരുട്ടുകുത്തി എ ഗ്രേഡ്
ട്രാക്ക് 2: പടക്കുതിര, ഐബിആർഎ കൊച്ചിൻ, പി.എം.മഹേഷ് പുതിയതുണ്ടിയിൽ
ട്രാക്ക് 3: മാമ്മൂടൻ, ഡ്രീം ക്യാച്ചേഴ്സ് ബോട്ട് ക്ലബ് അയ്മനം
തെക്കനോടി (വനിതകൾ)
ട്രാക്ക് 2: കമ്പനി, സിഡിഎസ് നെടുമുടി പഞ്ചായത്ത്, കവിതാ മോഹൻ കാക്കാംപറമ്പ്
ട്രാക്ക് 3: കാട്ടിൽ തെക്കതിൽ, സിഡിഎസ് ചമ്പക്കുളം പഞ്ചായത്ത്, ടി.കെ.സുധർമ
ചുണ്ടൻ സെക്കൻഡ് ലൂസേഴ്സ് ഫൈനൽ:
ഒന്നാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 1), രണ്ടാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 2), മൂന്നാം ഹീറ്റ്സിലെ മൂന്നാമൻ (ട്രാക്ക് 3).
ലൂസേഴ്സ് ഫൈനൽ: ഒന്നാം ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 1), മൂന്നാം ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 2), രണ്ടാം ഹീറ്റ്സിലെ രണ്ടാമൻ (ട്രാക്ക് 3).
ചുണ്ടൻ ഫൈനൽ: രണ്ടാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 1), മൂന്നാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 2), ഒന്നാം ഹീറ്റ്സിലെ ഒന്നാമൻ (ട്രാക്ക് 3).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.