വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് പിടികൂടി

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പൊലീസുകാരടക്കം മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് പിടികൂടി.

ഒന്നാം പ്രതി ഉഴമലക്കല്‍ ചിറ്റുവീട് പോങ്ങോട് മാവിള വീട്ടില്‍ വിനീത് (36), രണ്ടാം പ്രതി വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനില്‍ അരുണ്‍ (35), ഇളവെട്ടം വെള്ളൂര്‍ക്കോണം ശശി മന്ദിരത്തില്‍ കിരണ്‍(36) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 23 ശനിയാഴ്ച രാത്രി 9.30ന് പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശം വച്ചായിരുന്നു സംഭവം.

ഒന്നാം പ്രതി വിനീത് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും, മൂന്നാം പ്രതി കിരണ്‍ പൊന്‍മുടി പോലീസ് സ്റ്റേഷനിലെ ജീവനക്കാരനും രണ്ടാം പ്രതി അരുണ്‍ നെടുമങ്ങാട്ടെ സ്വകാര്യ ആമ്പുലന്‍സ് ഡ്രൈവറുമാണ്. 

സാമ്പത്തിക കുറ്റാരോപണത്തെ തുടര്‍ന്ന് ഇരുവരും സസ്‌പെന്‍ഷനിലാണ്. ഇവരുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം സ്വരൂപിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി, ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍ പ്രതികള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ്. കാട്ടാക്കടയിലും നെടുമങ്ങാട്ടും ഇലക്ട്രിക്കല്‍ കടയുള്ള മുജീബിനെ ദിവസങ്ങളായി രണ്ടംഗ പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. സംഭവ ദിവസം വൈകിട്ട് വരെ അക്രമത്തിനിരയായ വ്യാപാരി നെടുമങ്ങാട്ടെ കടയില്‍ ഉണ്ടായിരുന്നു. 

വൈകിട്ടോടെ കാട്ടാക്കടയിലേയ്ക്ക് തിരിച്ച മുജീബിനൊപ്പം പുറകേ അക്രമി സംഘവും കാട്ടാക്കടയിലെ മുജീബിന്റെ കടയുടെ സമീപത്ത് താവള മടിച്ചു. രാത്രിയായതോടെ കാറില്‍ ഇരുന്ന് തന്നെ മൂവരും പൊലീസ് വേഷം ധരിച്ചു.

ആമ്പുലന്‍സ് ഡ്രൈവര്‍ അരുണിനോട് ഒരു പൊലീസ് റെയിഡ് ഉണ്ടെന്നും ആള്‍ കുറവായതിനാല്‍ കൂടെ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ആമ്പുലന്‍സ് ഡ്രൈവര്‍ ഇവര്‍ക്കൊപ്പം കൂടിയത്.

രാത്രി 9.15ഓടെ കടപൂട്ടിയറിങ്ങിയ മുജീബിന്റെ പിന്നാലെ കെ.എല്‍.21-9919 എന്ന കിരണിന്റെ ഉടമസ്ഥതയിലുള്ള നീല സ്വിഫ്റ്റ് കാറില്‍ പിന്‍തുടര്‍ന്നു .

പൂവച്ചല്‍ എത്താറായപ്പോള്‍ അക്രമി സംഘം മുജീബിന്റെ കാറിന്റെ മുന്‍പേ കയറി പൂവച്ചല്‍ ജംഗ്ഷന് സമീപത്തെ ബാങ്കിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് വാഹന പരിശോധന തുടങ്ങി. ഈ സമയത്ത് മുജീബ് കാറിലെത്തിയപ്പോള്‍ ഈ മൂവര്‍ സംഘം കാര്‍ തടഞ്ഞുവച്ച് ഇ.ഡി ഉദ്യോഗസ്ഥരാണെന്നും മുന്‍ സീറ്റില്‍ നിന്നും മാറാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അക്രമി സംഘം മുജീബിന്റെ ഒരുകൈ സ്റ്റിയറിംഗിലും മറ്റേ കൈ കാറിന്റെ ഡോറിന് മുകളിലെ കൈപിടിയില്‍ വിലങ്ങുപയോഗിച്ച് ബന്ധിച്ചു. സംശയം തോന്നി മുജീബ് കാറിന്റെ ഹോണ്‍ മുഴക്കി. ഇത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികള്‍ താക്കോലും കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്നും താക്കോലൂകള്‍ എത്തിച്ചു വിലങ്ങ് അഴിക്കുകയും മുജീബിനെയും വഹനത്തെയും സ്റ്റേഷനില്‍ എത്തിച്ചു മൊഴി രേഖപ്പെടുത്തി കേസ് റെജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. നൂറോളം സി സി ക്യാമറകള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതികളിലെക്ക് എത്തിയത്. ഇവര്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

പൊലീസുകാരായ പ്രതികള്‍ ജോലിയിരിക്കേ നെടുങ്ങാട്ട് സ്വകാര്യമായി ഓട് ടെയില്‍ ഷോപ്പ് തുടങ്ങി. ഇത് വലിയ നഷ്ടത്തിലായി. തമിഴ്‌നാട്ടിലെ ഒരാളുമായി സാമ്പത്തിക ഇടപാടുകള്‍ പൊലീസുകാര്‍ക്ക് ഉണ്ടായിരുന്നു.

ഇതിനിടയില്‍ തമിഴ്‌നാട്ടിലെ സാമ്പത്തിക സ്രോതസായിരുന്ന ആള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തമിഴിനാട് പൊലീസിന്റെ അന്വേഷണത്തില്‍ കേരളത്തിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് മനസ്സിലായി വകുപ്പ് അറിഞ്ഞ് നടപടിയായി.

പൊലീസുകാര്‍ക്ക് ഡ്യൂട്ടിയ്ക്കിടയില്‍ ടെയില്‍സ് കച്ചവടവും ഉണ്ടെന്നും കൂടി അറിഞ്ഞതോടെ സസ്‌പെന്‍ഷന്‍ ആയി. ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഇവര്‍ക്ക് ഉണ്ടെന്ന് പറയുന്നു.

 ഈ സാഹചര്യത്തിലാണ് കാട്ടാക്കടയിലെ വ്യാപാരിയായ സോണി കടയുടമ മുജീബിന് അനധികൃതമായി കുറെ പണം ലഭിച്ചുവെന്നും ഇയാളെ തട്ടിക്കൊണ്ടുപോയി വിലപേശിയാല്‍ പണം കിട്ടുമെന്നും പൊലീസ് കേസ് ഉണ്ടാവില്ലെന്നുമുള്ള ഉറപ്പുിമായിരുന്നു പ്രതികളെ തട്ടിക്കൊണ്ട് പോകലിന് പ്രേരിപ്പിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !