മലപ്പുറം: പെരിന്തൽമണ്ണയിൽ ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം .പെരിന്തൽമണ്ണ തോട്ടക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.ആറു മാസമായി അടഞ്ഞുകിടക്കുന്ന വീടാണിത്. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടിൽ ശരവണൻ എങ്ങിനെ എത്തിയെന്നതിൽ ദുരൂഹത നിലനിൽക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.