കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച : രണ്ടുപേർ പിടിയിൽ.

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അമൃത്.എ (28) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡ് പാർക്കിംഗ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി ഇയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 15,000 രൂപയും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക്  ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കീഴ് വായ്പൂർ, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി.കെ.സത്യപാലൻ, ജയൻ പി.സി, മനോജ്, സി.പി.ഓ മാരായ സതീഷ് കുമാർ, അജോ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !