പാലാ;മേലുകാവ് പഞ്ചായത്തിലെ കുടുംബശ്രീയിൽ വൻ സാമ്പത്തിക തട്ടിപ്പ് 2022- 2023 സാമ്പത്തിക വർഷത്തിലെ കണക്കെടുപ്പിൽ.ആശ്രയം പിന്നോക്ക വികസന കോർപ്പറേഷൻ വായ്‌പ,സ്നേഹ വീട്,കൊറോണ വായ്‌പ്പാ,തുടങ്ങിയ പദ്ധതികളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ പ്രതേക കണക്കെടുപ്പിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
21 ലക്ഷം രൂപയുടെ തിരിമറി നടന്നതായി പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തി.ബാങ്ക് അൽകൗണ്ടിൽ നിന്നും ബന്ധപ്പെട്ടവർ കണക്കുകളില്ലാതെ തുക പിൻവലിച്ചതായി കണ്ടെത്തി. വാർഷിക കണക്കെടുപ്പിന് വ്യാജമായി നിർമ്മിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ്,ബില്ലുകൾ.എന്നിവയാണ് നൽകിയിരുന്നത്. സിഡിഎസ് ചെയർപേഴ്സൺ,മെമ്പർ,സെക്രട്ടറി എന്നിവരുടെ പേരിലുള്ള ബാങ്ക് അൽകൗണ്ടിലേക്കാണ് ജില്ലാ മിഷൻ പണം മാറ്റിയിരുന്നത്.
പിന്നോക്കം നിൽക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മരുന്നുകൾ,പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകൾ നൽകുന്ന ആശ്രയം പദ്ധതിക്കായി 40 ലക്ഷം രൂപയാണ് ജില്ലാ മിഷൻ അനുവദിച്ചത്.ഇതിനായി ഇരുപത്തഞ്ചോളം ഗുണഭോക്താക്കളെയും കണ്ടെത്തി.
ഇതിൽ 50 പേർക്ക് മാത്രമാണ് 200 രൂപ പോലും വിലയില്ലാത്ത കിറ്റ് ലഭിച്ചത്.എന്നാൽ ലഭിച്ചതുക പൂർണ്ണമായി ഇരുവരും വിവിധ ദിവസങ്ങളിൽ പിൻവലിച്ചിട്ടുമുണ്ട്.ഇതിന്റെ കണക്കു ലഭ്യമല്ല.
പിന്നോക്ക വികസന കോർപ്പറെഷന്റെ കാഞ്ഞിരപ്പള്ളി ശാഖയിൽ നിന്നും.2.5 കോടി രൂപ വായ്പ്പയായി സിഡിഎസിനു ലഭിച്ചു.45 ഗ്രൂപ്പുകളിലായി 317 അംഗങ്ങൾക്ക് മേലുകാവിലെ അർബൻ ബാങ്ക് ശാഖയുടെ അകൗണ്ട് മുഖാന്തിരം വായ്‌പ്പയും നൽകി.
വായ്പ്പയെടുത്ത അംഗനഗ്ൽ ഏഴു മാസമായി കൃത്യമായി തുക തിരികെ അടയ്ക്കുന്നുണ്ട്.കൂടാതെ ആറു ഗ്രൂപ്പിഅംഗംങ്ങൾ തുക പൂർണ്ണമായും തിരികെ അടച്ചിരുന്നു.എന്നാൽ കോർപ്പരേഷന് എല്ലാ മാസവും അടയ്‌ക്കേണ്ട തവണ 15,47,900 രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ഈ വായ്‌പ്പാ അകൗണ്ടിൽ മാത്രം കണ്ടെത്തിയത്.
സ്നേഹ വീട് നിർമ്മിക്കാനായി 96 ഗ്രൂപ്പുകളിൽ നിന്നും 4000 രൂപ വീതം പിരിച്ചെടുക്കുതിരുന്നു എന്നാൽ കരാറുകാരന് മുഴുവൻ തുകയും കൈമാറിയില്ല 81 ഗ്രൂപ്പിലെ അംഗംങ്ങൾക്ക് കൊറോണ വയ്യപ്പാ അനുവദിക്കുന്നതിന് 49 ലക്ഷം രൂപയാണ് ലഭിച്ചത്.ലഭിച്ച തുക പൂർണ്ണമായും പിൻവലിച്ചെങ്കിലും 50 ഗ്രൂപ്പുകൾക്ക് മാത്രം തുക നൽകിയെന്നാണ് രേഖയിലുള്ളത്.
പുതിയ മെമ്പർ സെക്രട്ടറി ചാര്ജെടുത്തതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്.പുതിയ അകൗണ്ടന്റ്,മെമ്പർ സെക്രട്ടറി എന്നിവർക്ക് ചാർജ് കൈമാറാത്തതിനെത്തുടർന്ന് ജില്ലാ മിഷൻ ഓഫീസർ നേരിട്ടെത്തി പൂട്ട് തകർത്താണ് ഓഫീസിൽ പ്രവേശിപ്പിച്ചത്.മുൻ വര്ഷങ്ങളിലെ കണക്കുകളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ മിഷൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.