കോട്ടയത്ത് വീണ്ടും വനിതാ ആരോഗ്യപ്രവർത്തകർക്കു നേരെ ആക്രമണം

കോട്ടയം;ആരോഗ്യ പ്രവർത്തകരുടെ നേരെ കയ്യേറ്റ ശ്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ സ്വദേശി തെക്കേക്കര വീട്ടിൽ മനീഷ് ടി സി (38) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.


 ഇയാൾ കഴിഞ്ഞ ദിവസം വെള്ളാവൂർ പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ എത്തി വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. 

തന്റെ കുട്ടിയുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഇയാളോട് ഒ പി യിൽ നല്ല തിരക്ക് ആയതിനാലും, ഒരു ഡോക്ടർ മാത്രമുള്ളതിനാലും അല്പം വെയ്റ്റ് ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് ഇവിടെ നിന്നും മടങ്ങിയ ഇയാൾ ഉച്ചയോടു കൂടി വീണ്ടും തിരികെയെത്തി വനിതാ നേഴ്സിനെയും, അസിസ്റ്റന്റിനെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. 

വനിതാ ജീവനക്കാരുടെ ഫോട്ടോയും വീഡിയോയും ഇയാൾ തന്റെ ഫോണിൽ പകർത്തുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !