കോട്ടയം എംജി യുണിവേഴ്സിറ്റിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം പ്രവർത്തകർക്കും നേതാക്കൾക്കും പരിക്കേറ്റു

കോട്ടയം;എംജി യൂണിവേഴ്‌സിറ്റിയിലെ സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം.

എസ്എഫ് ഐയ്യുടെ നേതൃത്വത്തിൽ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരും നേതാക്കളും വ്യജ ബിരുദങ്ങൾ നേടി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ശിഥിലമാക്കുകയാണെന്നു യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ആരോപിച്ചു.
അതിരമ്പുഴ എംജി യുണിവേഴ്സിറ്റിയിലേക്കു പ്രകടനമായി എത്തിയ പ്രവർത്തകർ കോളേജ് കോംബൗണ്ടിൽ പ്രതിഷേധിക്കുന്നത് തടഞ്ഞ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി തുടർന്ന് സമരക്കാരെ പിരിച്ചു വിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് നേരിയ തോതിൽ പരിക്കേറ്റു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല നേതൃത്വം കൊടുത്ത പ്രതിഷേധ മാർച്ച് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് തെക്കേമഠം ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ.സോബിൻലാൽ.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അരവിന്ദ് ശങ്കർ.രോഹിൻ ടി എസ് തുടങ്ങിയവർ സംസാരിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !