കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.