വെസ്റ്റ്‌ബംഗാൾ;കൽക്കട്ട മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സുഗതാജ്ഞലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. ജൂൺ 18 ന് പാറക്കോട് ശശിമെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരുപാടി മാതൃഭാഷയുടെ ഒത്തുചേരലായി.
പ്രവാസ ജീവിതത്തിൽ മാതൃഭാഷയെ നെഞ്ചോട് ചേർക്കുന്ന കുട്ടികൾ കേരളത്തിന്റെ സമ്പത്താണെന്ന് വിലയിരുത്തുന്ന തരത്തിൽ വിവിധ കവികളുടെ സൃഷ്ടികൾ മത്സരാർത്ഥികൾ ആലപിച്ചു.സുഗതാഞ്ജലി ആഗോള ക്യവാലാപന മത്സരം 2022 ൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എ അരവിന്ദിന് കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ പ്രശസ്തിപത്രവും പരുപാടിയിൽ വിശിഷ്ടവ്യക്തികൾ സമ്മാനിച്ചു.
കവിതാലാപനത്തിന്റെ സാർത്ഥകമായൊരു സായാഹ്നത്തിന് കൂടി അസോസിയേഷൻ ഹാൾ സാക്ഷ്യം വഹിച്ചു.
പരുപാടിയിൽ പൊഫ;പി എം ജി നമ്പീശൻ ,ഡോ.മനോജ് കരിവെള്ളൂർ,ഐ വി സന്തോഷ്,മിസ്സിസ് പ്രഭ മേനോൻ,മിസ്സിസ് അജന്ത മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
അസോസിയേഷനിലെ നിരവധി അംഗങ്ങളും കുട്ടികളും പരുപാടിയിൽ പങ്കെടുത്തു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.