ഡൽഹി;ഓൺലൈൻ മതപരിവർത്തന റാക്കറ്റിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. ഷാനവാസ് ഖാൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വോർലിയിൽ നിന്ന് ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് ഞായറാഴ്ച അലിബാഗിൽ നിന്ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു. ഇയാൾ കേസിലെ മുഖ്യ കണ്ണിയാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ ഗാസിയാബാദ് പോലീസ് തയ്യാറെടുക്കുകയുമായിരുന്നു.
ഇവരുടെ സംയുക്തസംഘം നടത്തിയ ഓപ്പറേഷനിൽ പ്രതിയെ പിടികൂടാൻ ആദ്യം ശ്രമിച്ചെങ്കിലും അമ്മയ്ക്കും സഹോദരനും ഒപ്പം ഇയാൾ ഒളിവിൽ പോയി. പോലീസ് തിരയുന്നുണ്ടെന്ന് വിവരം ലഭിച്ച ഷാനവാസ് മഹാരാഷ്ട്രയിലെ അലിബാഗിലേക്ക് കടന്നു.
എന്നാൽ ശനിയാഴ്ച രാവിലെ ഷാനവാസ് അലിബാഗിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയും. ഇതിനെ തുടർന്ന് മുമ്പ്ര പോലീസ് രാത്രിയിൽ ലോഡ്ജുകളിൽ റെയ്ഡ് നടത്തുകയും ചെയ്തു. ശേഷം അലിബാഗ് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2021ന്റെ തുടക്കത്തിൽ ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനായ ഫോർട്ട്‌നൈറ്റ് വഴി ഒരു ആൺകുട്ടിയെ ഇത്തരത്തിൽ മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് പ്രതിയായ ഷാനവാസ് പറഞ്ഞു.
മൊബൈൽ നമ്പറുകൾ കൈമാറുകയും ഗെയിമിനുള്ളിലെ ഡിസ്‌കോർഡ് സവിശേഷതയെക്കുറിച്ച് ഇരയുമായി ആശയവിനിമയം നടത്തുകയും ചെയ്ത ശേഷം സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
അങ്ങനെ ഗെയിം കളിക്കുന്നതിനിടയിൽ ഇവർ ലക്ഷ്യസ്ഥാനമായ ഐസ് ബോക്സിൽ എത്തുന്നതോടെ ഇരുവരും ആദ്യമായി മതപരിവർത്തനത്തെക്കുറിച്ച് സംസാരിക്കുകയും ടെലിവാൻജലിസ്റ്റ് സാക്കിർ നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും. ഇങ്ങനെയാണ് ഇവർ ഇരകളെ വലയിലാക്കുന്നത്.
അതേസമയം ഗെയിമിംഗ് ആപ്പ് ആക്‌സസ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ഫോണും ഐപാഡും കമ്പ്യൂട്ടറും പ്രതിയായ ഷാനവാസിന്റെ വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്.
മെയ് 30 ന് ഗാസിയാബാദിലെ കവി നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആണ് ഇയാൾക്കെതിരെ പോലീസിന് ആദ്യം പരാതി ലഭിച്ചത്. ഇരയുടെ കുടുംബം ബദ്ദോ എന്ന് സംശയിക്കുന്ന ഒരാളുടെ ഡിജിറ്റൽ ഐഡന്റിറ്റി ആണ് പോലീസിന് കൈമാറിയത്. എന്നാൽ സൈബർ സംഘം ഇയാളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് യഥാർത്ഥ പ്രതി താനെയിൽ നിന്നുള്ള 23 വയസ്സുള്ള ഷാനവാസ് മക്‌സൂദ് ഖാൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ കേസിലെ രണ്ടാം പ്രതി ഗാസിയാബാദിൽ നിന്ന് തന്നെയുള്ള മൗലവി എന്ന ആളാണ്.ഒരു ജൈനമതത്തിലെ കുട്ടിയെയും രണ്ട് ഹിന്ദു കുട്ടികളെയുമാണ് ഇവർ ഗെയിംമിംഗിന്റെ മറയിൽ മതം മാറ്റിയത്. കൂടാതെ ഹിന്ദുക്കളുടെ പേരിൽ വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതികൾ ഫോർട്ട്‌നൈറ്റ് ആപ്പ് വഴി ഇരകളെ ലക്ഷ്യം വച്ചിരുന്നത്.
ഖുറാൻ പാരായണം ചെയ്താൽ കളിയിൽ ജയിക്കുമെന്നും ഇരകളെ ഇവർ വിശ്വസിപ്പിച്ചു. ശേഷം ഇവരെ സാക്കിര്‍ നായിക്കിന്റെ വീഡിയോകൾ കാണിക്കും. തുടർന്ന് വിശ്വാസികളായി മാറിയ ശേഷം പാകിസ്ഥാൻ ഇസ്ലാമിക് ടെലിവിഷൻ പ്രബോധകനും തബ്ലീഗി ജമാഅത്ത് അംഗവുമായ താരിഖ് ജമീലിന്റെ വീഡിയോകളും നൽകുമെന്നും പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.