കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയരാജന്‍.

കണ്ണൂര്‍: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. 

കൊച്ചിയിൽ നിന്ന് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയരാജന്‍ പറഞ്ഞു.

പത്തിരുപത് വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല. കോൺഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്. 

അഴിമതി ആരോപണങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ല . മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്,’ ഇപി ജയരാജന്‍ പറഞ്ഞു

തനിക്കെതിരെ ആരോപണം ഉണ്ടായപ്പോൾ സ്ഥാനത് നിന്ന് മാറി, നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നു. അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !