ലണ്ടനിൽ മലയാളി കൂടെതാസിക്കുന്ന മലയാളിയെ കുത്തികൊലപ്പെടുത്തി

യുകെ ;ലണ്ടനിൽ മലയാളി കൂടെതാസിക്കുന്ന മലയാളിയെ കുത്തികൊലപ്പെടുത്തി കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്.


ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണു ലണ്ടൻ മലയാളികൾ നൽകുന്ന സൂചന.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം. പെക്കാമിലെ കോൾമാൻ വേ ജംക്‌ഷനു സമീപമുള്ള സതാംപ്റ്റൺ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലാണ് ഇവർ ഇരുവരും മറ്റു രണ്ടു മലയാളി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. 

സൗത്ത് വാര്‍ക്ക്, Peckham Coleman Way-ലെ Southampton Way-ലുള്ള വീട്ടിലാണ് മലയാളികളായ അഞ്ചുപേർ താമസിച്ചുവന്നിരുന്നത്. പ്രതിയും അരവിന്ദും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കം ഉണ്ടാകുകയും, അരവിന്ദിനെ പ്രതി കുത്തുകയുമായിരുന്നു, എന്നാണ് കരുതുന്നത്. സഹവാസികളായ മറ്റ് രണ്ട് മലയാളികളും പുറത്തേയ്ക്ക് ഓടി രക്ഷപെടുകയും ആയിരുന്നു.

കുത്തേറ്റ അരവിന്ദിന് വൈദ്യസഹായം നല്‍കി എങ്കിലും കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. 

കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പിന്നീട് പോലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !