പാലാ;പാലാ കട്ടക്കയം റൂട്ടിൽ സുലഭ സൂപ്പർമാർക്കറ്റിനടുത്ത് സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്കായി സഥാപിച്ച ബിവറേജ് കോര്പറേഷനിലേക്കുള്ള വഴിയേ കുറിച്ചാണ് ടിയാൻ മെസ്സേജ് അയച്ചിരിക്കുന്നത്.പാലാ നഗര സഭയുടെ കീഴിൽ വരുന്ന നിർദിഷ്ട കുഴി 'സോറി ' വഴി ഏറെ നാളുകളായി ഈ അവസ്ഥയിലാണ്.
ദിവസേന നൂറുകണക്കിന് ആളുകൾ സംസ്ഥാന ഖജനാവിലേക്ക് ആയിരങ്ങൾ സമർപ്പിക്കാൻ വരുന്ന' അക്രമമോ പിടിച്ചുപറിയോ ഇല്ലാത്ത ക്രമാതീതമായ തിരക്കുണ്ടെങ്കിൽ പോലും പരസ്പര ബഹുമാനത്തോടെ ''ഒന്നുരണ്ട് മലർവാടി പദപ്രയോഗങ്ങൾ നടത്തി ''കൃത്യമായി ക്യൂപാലിച്ച് ദേവാലയങ്ങളിലേക്കാൾ കൃത്യമായ അച്ചടക്കത്തോടെ വന്നുപോകുന്ന അതി പാവനമായ ബിവറേജിലേക്കുള്ള വഴിയിലേക്ക് കണ്ണുതുറക്കണമെന്ന് 'ചെറുതടികടയിലേക്ക്' പോകാൻ വന്ന സാമൂഹ്യ നിരീക്ഷകൻ അഭ്യർത്ഥിക്കുകയാണ്.
സ്വതവേ തിരക്കുള്ള കട്ടക്കയം റൂട്ടിൽ തിരക്ക് കുറയ്ക്കാൻ ഉതകുന്ന നല്ലൊരു മാർഗമാണ് ബിവറേജ് ചുറ്റി ളാലം പാലത്തിന്റെ പിന്നിലൂടെ ബസ്റ്റോപ്പിലേക്ക് എത്തിച്ചേരുന്ന വഴി (വഴിയുടെ പേര് എനിക്കും അത്ര പിടുത്തമില്ല) പുനർ നിർമ്മിക്കുക എന്നുള്ളത്.നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും വന്നു പോകുന്ന വഴിയിൽ രൂപപ്പെട്ട കുഴികൾ പാലാ നഗരത്തിലെ ഏറ്റവും മോശപ്പെട്ട കാഴ്ചയാണ് എന്ന് ഫോട്ടോ കണ്ടപ്പോ എനിക്കും മനസിലായി.
കുഴികൾ ചാടിക്കടന്ന്പോയ് മദ്യം വാങ്ങി സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന പാവപെട്ട മദ്യപാനികളുടെ ഹൃദയ വേദന തിരിച്ചറിഞ്ഞു വേണ്ട നടപടികൾ സ്വീകരിക്കാൻ ബഹുമാനപെട്ട നഗര സഭയുടെ ഭാഗത്തുനിന്ന് കനിവുണ്ടാകണം എന്ന്..
'' ചെറുതടിക്കുന്നോ സാറെ എന്ന് നിഷ്കളങ്കമായി എന്നോട് ചോദിച്ച ആ..വിശാല മനസ്കനോടൊപ്പം ഞാനും ആവശ്യപ്പെടുകയാണ് ' നമ്മളെകൊണ്ട് ഇത്രയൊക്കെ പറ്റു..
മദ്യപാനം ആരോഗ്യത്തിന് അതിഭയങ്കര ഹാനികരം എന്ന് മറക്കത്തിയിരിക്കാൻ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു...ഓക്കേ ''







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.