കോട്ടയം; ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെയും മോനിപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 26ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്ഷീരകർഷകർക്കായി ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
ഉഴവൂർ ടൌൺ കേന്ദ്രീകരിച്ചുള്ള പാൽ സംഭരണ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ. എം. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. എൻ. രാമചന്ദ്രൻ,
വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മെംബർമാരായ ജോണിസ് പി. സ്റ്റീഫൻ, ജസീന്ത പൈലി, സുരേഷ് വി.ടി., മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ,
ബ്ലോക്ക് ക്ഷീരവികസന ഓഫീസർ രേവതിക്കുട്ടി കെ. ആർ, ഡയറിഫാം ഇൻസ്ട്രക്ടർ സൌമ്യ സെബാസ്റ്റ്യൻ, മോനിപ്പള്ളി ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.