ചെന്നൈ; മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും ജനവിരുദ്ധ രാഷ്ട്രീയപ്രവർത്തനമാണ് ബിജെപി നടത്തുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനെതിരെ സ്റ്റാലിൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
ഞങ്ങൾ തിരിച്ചടിച്ചാൽ ബി ജെ പിക്ക് താങ്ങാനാവില്ല. ഇത് തങ്ങളുടെ ഭീഷണിയല്ല. മുന്നറിയിപ്പാണ്. നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ഡി എം കെ തയാറാണ്. അധികാരത്തിന് വേണ്ടി മാത്രം പാർട്ടി നടത്തുന്നവരല്ല ഞങ്ങൾ.
ഡി എം കെയുടെ പോരാട്ട വീര്യം ഡൽഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
தி.மு.க.காரர்களைச் சீண்டிப் பார்க்க வேண்டாம். எங்களுக்கும் எல்லா அரசியலும் தெரியும். இது மிரட்டல் அல்ல; எச்சரிக்கை! pic.twitter.com/MTA0suBkSh
— M.K.Stalin (@mkstalin) June 15, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.