കൊല്ലം;മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തില്‍ എംഎല്‍എ കെ.ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ആർഎസ്എസ് നേതാക്കള്‍ വക്കീല്‍ നോട്ടീസയച്ചു എ.ആര്‍ അരുണ്‍, അഡ്വ.കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ മുഖേനയാണ് നോട്ടീസയച്ചത്.
ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആര്‍എസ്എസ് ആണെന്ന്, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ എംഎൽഎ പ്രസംഗിച്ചിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആർഎസ്എസ് ബിജെപി നേതാക്കളുടെ ആവശ്യം.
പ്രചാരണം വീണ്ടും തുടര്‍ന്നാല്‍ മാനവഷ്ടക്കേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആർ.എസ്.എസിനെതിരെ വ്യാജ ആരോപണമുന്നയിച്ച മുൻ മന്ത്രി വി.എസ് സുനിൽകുമാറിന് ബിജെപി നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഗാന്ധി വധത്തിന് പിന്നിൽ ആര്‍.എസ്.എസ് ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. മുൻപ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ സംഘ്പരിവാര്‍ നേതാക്കൾ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു. ഗാന്ധിവധം നടത്തിയത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്.എസിലെ ചിലരെന്നാണ് രാഹുല്‍ പറഞ്ഞതെന്നും രാഹുലിന് വേണ്ടി ഹാജരായ കപിൽ സിബല്‍ തിരുത്തിയിരുന്നു.
രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജി മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതി നിലവില്‍ പരിഗണനയിലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.