കമ്പനിയില്‍ വൊഡാഫോണിന് 51 ശതമാനം ഓഹരികളും ത്രീക്ക് 49 ശതമാനം ഓഹരികളുമായിരിക്കും ഉണ്ടാവുക. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇരു കമ്പനികളും വരുന്ന പത്ത് വര്‍ഷക്കാലത്തിനിടയില്‍ യു കെ ടെലെകോം മേഖലയില്‍ 1 ബില്യണ്‍ പൗണ്ട് വീതം നിക്ഷെപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2024 മുതല്ക്കായിരിക്കും പുതിയ കമ്പനിയായി ഇവര്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുക. പുതിയ കമ്പനിക്ക് പേര്' ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഭാവിയിലെ ചില ലക്ഷ്യങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചുമെല്ലാം ചില രൂപരേഖകള്‍ തയ്യാറായിട്ടുണ്ട്.
ടെലെഫോണ്‍ രംഗത്ത് ഭീമന്മാര് ലയിക്കുന്നതോടെ യു കെയിലെ 99 ശതമാനം പ്രദേശങ്ങളിലും ഇവരുടെ കീഴില്‍ 5 ജി എത്തും. 2034 ആകുമ്പോഴേക്കും ഡാറ്റാ വേഗത ഇപ്പോഴുള്ളതിന്റെ ആറിരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്.
യൂറോപ്പിലെ തന്നെ ഏറ്റവും ആധുനികമായ 5 ജി നെറ്റ്വര്‍ക്ക് സൂപീകരിക്കുക എന്നതാണ് ഈ ലയനത്തിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ സ്വന്തമായ മൊബൈല്‍ നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള നാല് കമ്പനികളാണ് ബ്രിട്ടനിലുള്ളത്, വൊഡാഫോണ്‍, ഇ ഇ , ഒ2,ം ത്രീ എന്നിവയാണിവ. ലയനം നടക്കുന്നതോടെ ഇത് മൂന്നായി ചുരുങ്ങും.
ലയനം വിപണിയിലെ മത്സര സാധ്യത കുറയ്ക്കുകയും അതുവഴി നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള ആശങ്ക. ലയനം തടയണമെന്ന യൂണിയൻ ആഹ്വാനങ്ങൾക്കിടയിൽ, കമ്പനികളുടെ ബ്രിട്ടീഷ് ടെലികോം നെറ്റ്വർക്കുകൾ സംയോജിപ്പിക്കുന്നതിനുള്ള കരാർ മത്സര പരിശോധനയ്ക്ക് വിധേയമാകാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.