കോസ്റ്റാറിക്ക: ഇണചേരാതെ സ്വയം ഗർഭിണിയായി ഒരു അമേരിക്കന്‍ പെൺമുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് ഈ അപൂർവ്വ സംഭവം.
ആൺ മുതലകളുമായി ഇണ ചേരാതെ 18 വയസ് പ്രായമുള്ള പെൺ മുതലയാണ് പ്രത്യുൽപ്പാദനം നടത്തിയിരിക്കുന്നത്. കൂടാതെ ഭ്രൂണത്തിന് അമ്മ മുതലയുമായി 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഡിഎൻഎ പരിശോധനയിൽ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്ന് കണ്ടെത്തുന്നത്. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് കൊണ്ട് ബയോളജി ലെറ്റേഴ്‌സ് എന്ന ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഈ അമേരിക്കൻ മുതലയെ കോസ്റ്റാറിക്കയിലെ മൃഗശാലയിലെത്തിച്ചത് രണ്ട് വയസ്സുള്ളപ്പോഴാണ്. കൂടുതൽ സമയവും മറ്റ് മുതലകൾക്കൊപ്പമല്ലാതെ ഒറ്റയ്ക്കാണ് ഇത് വളരുന്നത്. 14 മുട്ടകളിട്ടതിൽ ഒരെണ്ണം പൂർണ വളർച്ച പ്രാപിച്ചെങ്കിലും ജീവനോടെ കിട്ടിയില്ല.
ഇണ ചേരാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസത്തെ ഫാക്കൽറ്റേറ്റീവ് പാർത്തോനോജെനസിസ് എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്.
ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവ് ചില ജീവികാലിൽ ഉണ്ടാവാറുണ്ട്. സ്രാവ്, പക്ഷികൾ, പാമ്പുകൾ, പല്ലി എന്നിവയിൽ ഈ പ്രതിഭാസം കാണാറുള്ളതാണ്. അത് സാധാരണവുമാണ്. എന്നാൽ ഇതുവരെ മുതലകളിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി രേഖകളൊന്നുമില്ലെന്ന് ഭ്രൂണം പരിശോധിച്ച ഡോ. വാറൻ ബൂത്ത് പറഞ്ഞിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.