RBI ൽ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് ബ്രാഞ്ചുകൾ തുടങ്ങാം. അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ നയങ്ങളുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് പുതിയ നാല് നയങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. പുതിയ നയ തീരുമാനങ്ങള്‍ അനുസരിച്ച് അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബ്രാഞ്ചുകള്‍ ആരംഭിക്കാം എന്നാണു പറഞ്ഞിട്ടുള്ളത്.
പുതിയ നീക്കത്തിലൂടെ സഹകരണ ബാങ്കുകളുടെ വളര്‍ച്ചയെ ശക്തിപ്പെടുത്താനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അർബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മറ്റ് കൊമേഷ്യല്‍ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഇനി ഏർപ്പെടാം എന്നതാണ് മറ്റൊരു തീരുമാനം. മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാർച്ച് 31 വരെ നീട്ടി. നഗരപ്രദേശങ്ങളിൽ മാത്രം അര്‍ബന്‍ ബാങ്കുകളുടെ പ്രവർത്തനം ഒതുങ്ങി നില്‍ക്കുന്നതിനാലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.
ആർബിഐയും അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും ഉറപ്പാക്കുന്നതിനും കേന്ദ നടപടിസ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കൃത്യമായി നോക്കിനടത്തുവാൻ ഒരു നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തി.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും തെരഞ്ഞെടുത്ത നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും മാത്രമാണ് ഇതുവരെ ഡഡ് അസറ്റ് റെസല്യൂഷനുള്ള അധികാരം നൽകിയിരുന്നത്
സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് നേരത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും.
സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണന നല്‍കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.