യുകെയില്‍ 2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പരിഗണനാ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കുടുംബസമേതം ക്രോയിഡോണില്‍ താമസിക്കുന്ന മഞ്ജു തിരുവനന്തപുരം സ്വദേശിയാണ്. 1996 ല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന റാഫി ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ചാണ് യുകെയില്‍ എത്തുന്നത്.
ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ബിരുദം നേടിയ മഞ്ജു ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്റിഫിക് ആന്‍ഡ് എൻജിനീയറിംഗ് സോഫ്റ്റ്‌വെയറില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ലണ്ടനിലെ പഠനകാലത്ത് വിദ്യാർഥി യൂണിയനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ലണ്ടനിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവാസി സമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവില്‍ ക്രോയിഡോണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയാണ് മഞ്ജു. 2014 ല്‍ മഞ്ജു ക്രോയ്‌ഡോണിന്റെ മേയറായിരുന്നു.
മുമ്പ്, ബാരോ ആന്‍ഡ് ഫര്‍ണസിന്റെ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായി മഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു. അതിനു പിന്നാലെയാണ് ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി മഞ്ജു എത്തുന്നത്.
വര്‍ഷങ്ങളായി യുകെ മലയാളി സമൂഹത്തിലും ബ്രിട്ടനിലെ രാഷ്ട്രീയ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന മഞ്ജുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യുകെ മലയാളികള്‍.
മഞ്ജുവിനെ കൂടാതെ, ലങ്കാഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റര്‍ കൗണ്ടി കൗണ്‍സിലിലെ ഫില്‍ ബ്രിക്കല്‍ എന്നിങ്ങനെ മൂന്ന് കൗണ്‍സിലര്‍മാരാണ് ഷോര്‍ട്ട്ലിസ്റ്റിലുള്ള മറ്റുള്ളവര്‍
താന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ട് മഞ്ജു പറഞ്ഞത് ഇങ്ങനെ: ”അടുത്ത തിരഞ്ഞെടുപ്പില്‍ ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള ലേബര്‍ പാര്‍ട്ടി പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും ടോറികളെ തോല്‍പ്പിച്ച് ഒരു ലേബര്‍ ഗവണ്‍മെന്റിനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നും നിയോജക മണ്ഡലത്തിലുടനീളമുള്ള അംഗങ്ങളോട് സംസാരിക്കാന്‍ കാത്തിരിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.