കവന്‍ട്രി: നാല് വര്‍ഷമായി തഴച്ചു വളര്‍ന്ന നഴ്സിങ് ഏജന്‍സികള്‍ എന്ന പേരില്‍ അറിയപ്പെട്ട മനുഷ്യകടത്തിനും അടിമപ്പണിക്കും കൂച്ചുവിലങ്ങിടാൻ കര്‍മ്മ പദ്ധതിയുമായി ബ്രിട്ടീഷ് സർക്കാർ.
ഒന്നര വര്‍ഷം മുന്‍പ് നോര്‍ത്ത് വെയ്ല്‍സില്‍ അഞ്ചു മലയാളികളുടെ അറസ്റ്റിനും പിന്നീട് കോടതി നടപടികളിലൂടെ അടിമക്കച്ചവടത്തിനും എതിരായ നോട്ടീസ് നല്കിയ കേസിനെ തുടര്‍ന്ന് ഈ രംഗത്തെ ചതിക്കുഴികള്‍ നിരീക്ഷിച്ച ബ്രിട്ടീഷ് സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി മലയാളി സമൂഹത്തില്‍ നഴ്സിങ് ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ചു വരികയാണ്.
ഇവരില്‍ നിന്നും സേവനം തേടിയ നഴ്സിങ്, കെയര്‍ ഹോമുകളുടെ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരില്‍ ജോലിക്കെന്ന പേരില്‍ പണം വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുകയാണ്.
പണം വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് മലയാളി സമൂഹം തയ്യാറാകണം എന്നാണ് പ്രധാന അന്വേഷണ ഏജന്‍സിയായ ജിഎല്‍എഎ അറിയിച്ചിരിക്കുന്നത്. നോര്‍ത്ത് വെയ്ല്‍സിലെ അറസ്റ്റ് നടന്നതും ഇവരുടെ ശ്രമഫലമായിട്ടാണ് എന്നതും ശ്രദ്ധേയമാണ്.
ഹോം ഓഫിസിനെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ജിഎല്‍എഎ എന്ന അന്വേഷണ സംഘം ഇതിനകം തൊഴില്‍ തട്ടിപ്പിനും ചൂഷണത്തിനും എതിരെ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസമായി ഡോം കെയര്‍ എന്നറിയപ്പെടുന്ന ഡൊമൈസിലറി കെയര്‍ രംഗത്തെ ചൂഷണം സകല പരിധിയും വിട്ട സാഹചര്യത്തില്‍ ഈ തൊഴില്‍ രംഗം മാഫിയ സംഘത്തിന്റെ കാല്ക്കീഴില് അമര്‍ന്നിരിക്കുകയാണ് എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
യുകെയില്‍ എത്തി പിറ്റേന്ന് തന്നെ ജോലി നഷ്ടമായെന്ന നിലയില്‍ ഉള്ളടക്കം ഉള്ള പരാതികളാണ് ജോബ് ഏജന്‍സികളെക്കുറിച്ച് അറിയാനാകുന്നത്. നാട്ടില്‍ തിരിച്ചു പോയാല്‍ ആത്മഹത്യ മാത്രമേ മുന്നില്‍ ഉള്ളൂ എന്നാണ് പരാതിക്കാരുടെ പലരുടെയും നിലപാട്.
2021 ഡിസംബര്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് നടന്ന നോര്‍ത്ത് വെയ്ല്‍സില്‍ തന്നെയാണ് ഈ അനധികൃത കച്ചവട ലോബിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പോലീസ് ചുക്കാന്‍ പിടിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ഇവിടെ നടന്ന കൂടിയാലോചനകളില്‍ വിവിധ അന്വേഷണ ഏജന്‍സികളെ കൂടാതെ നൂറോളം കെയര്‍ ഹോമുകള്‍ അടക്കമുള്ള ബിസിനസ് കേന്ദ്രങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കാളികളായി.
മോഡേണ്‍ സ്ളേവറി ബിസിനസ് സംരംഭങ്ങളുടെ അടിത്തറ തകര്‍ക്കും വിധത്തില്‍ കടന്നക്രമിച്ചിരിക്കുകയാണ് എന്ന് പോലീസ് കണക്കുകള്‍ ശേഖരിച്ചാണ് വെളിപ്പെടുത്തിയത്. കേസും പിഴയും എത്തിയാല്‍ ചെറുകിട ബിസിനസുകള്‍ക്ക് പിടിച്ചു നില്ക്കാന് ആവില്ലെന്ന വസ്തുതതയാണ് പോലീസ് യോഗത്തില്‍ സ്വീകരിച്ചത്.
കോണ്‍വെ ബിസിനസ് സെന്ററില്‍ നടന്ന യോഗത്തില്‍ മുഖ്യ പങ്കാളികളായത് ഓഫിസ് ഓഫ് ദി പോലീസ് ക്രൈം കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. പോലീസ് കമ്മീഷണര്‍ ആന്‍ഡി ഡബോബിനും ഡെപ്യുട്ടി കമ്മീഷണര്‍ വെയ്ന്‍ ജോണ്‍സും വസ്തുതകളും കണക്കുകളും യോഗത്തില്‍ വിശദീകരിച്ചു.
പോലീസില്‍ ഉന്നത പദവിയില്‍ 30 വര്‍ഷം സേവനം ചെയ്ത ലണ്ടനില്‍ ഹ്യൂമന്‍ ട്രാഫിക് യൂണിറ്റില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഓഫിസര്‍ കെവിന് ഹൈലാന്‍ഡ് യുകെയിലെ ആദ്യ ആന്റി സ്ളേവറി കമ്മീഷ്ണര്‍ കൂടിയായ ആണ്ടിയുടെ വെളിപ്പെടുത്തല്‍ വിഷയത്തിൽ നിര്‍ണായകമായിരുന്നു.
ഇപ്പോള്‍ നോര്‍ത്ത് വെസ്റ്റ് പ്രദേശത്തെ മുഴുവന്‍ കേന്ദ്രങ്ങളും മാര്ട്ടിന് പ്ലിമറുടെ സേവനം തേടാനാണ് ജിഎല്‍എഎ ഉപദേശിക്കുന്നത്. ഇതിനനുസരിച്ചു മാഞ്ചസ്റ്ററിനു പുറമെ നോര്‍ത്ത് വെയ്ല്‍സ്, മെഴ്സിസൈഡ്, ചെസ്റ്റര്‍, ചെഷയര്‍, ലങ്കാസ്റ്റര്‍, കാംബ്രിയ, സ്കോട്ലന്ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയൊക്കെ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മാര്ട്ടിന് പ്ലിമറുടെ കീഴില്‍ ഉള്ളതാണ്.
മോഡേണ്‍ സ്ളേവറി, മനുഷ്യക്കടത്തു എന്നീ രംഗങ്ങളില്‍ സജീവമായ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോറി വില്യംസ്, മെലാനി ചിട്ടി, സൈമണ്‍ വില്യംസ്, സെബി ഫിലിപ്സ് എന്നിവരുടെയൊക്കെ പ്രെസ്നെന്റഷനുകള് വൈവിധ്യവല്‍ക്കരണം മൂലമാണ് ശ്രദ്ധ നേടിയത്. മുന്‍പൊക്കെ ഒളിവും മറയും ഉണ്ടായിരുന്ന ചൂഷകര്‍ക്ക് ഇപ്പോള്‍ സധൈര്യം മുന്പില് വന്നു നിന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആവേശകരമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനും പോലീസ് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.