മകന്റെ ഉപദ്രവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അച്ഛൻ മരിച്ചു.

തൃശ്ശൂര്‍: മകന്റെ ഉപദ്രവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അച്ഛൻ മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ ആണ് മരിച്ചത്. 80 വയസായിരുന്നു.

കഴിഞ്ഞ മെയ് 16 ന് വീട്ടിൽ മദ്യപിച്ചെത്തിയ മകൻ രാധാകൃഷ്ണനാണ് ചാത്തനെ ഉപദ്രവിച്ചത്.

നാല് ദിവസം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛനെ മര്‍ദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മകന്‍ നിലവിൽ സബ് ജയിലില്‍ റിമനാന്‍റിലാണ്.

ചാത്തന്‍റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ചേലക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ചു.

മരണകാരണം വ്യക്തമായ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് തീരുമാനിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !