മണ്ണാര്‍ക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളില്‍ വിറയല്‍ രോഗം (കനൈൻ ഡിസ്റ്റംപര്‍) എന്ന സാക്രമിക വൈറസ് രോഗം ബാധിച്ച് ചത്തൊടുങ്ങുന്നു.
മണ്ണാര്‍ക്കാട് മേഖലയില്‍ ഈ രോഗം നായ്ക്കളില്‍ വ്യാപകമാണെന്ന് വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇങ്ങനെ രോഗം ബാധിച്ച് തെരുവുനായ്ക്കളും വളര്‍ത്തുനായ്ക്കളും ചത്തൊടുങ്ങിയിരുന്നു.വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരു പരിധിവരെ ഇതു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
കാലിലേയും തലയിലേയും പേശികള്‍ക്ക് വിറയല്‍, പിറകില്‍ നിന്നും മുന്നോട്ട് വ്യാപിക്കുന്ന രൂപത്തില്‍ കൈകാലുകളിലുള്ള തളര്‍ച്ച, വേച്ച് വേച്ച് നടന്ന് പിന്നീട് വീണു പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നായ്ക്കള്‍ പിന്നീട് ചത്തുപോകുന്നു.
മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ ഇത്തരം രോഗലക്ഷണങ്ങളോടു കൂടി കൂട്ടത്തോടെ ചത്തൊടുങ്ങി കൊണ്ടിരിക്കുന്നു.
മോര്‍ബിലി വൈറസുകളാണ് രോഗമുണ്ടാക്കുന്നതെന്ന് മണ്ണാര്‍ക്കാട്ടെ വെറ്ററനറി ഡോക്ടര്‍മാര്‍ പറയുന്നത്.
നായ്ക്കളില്‍ മാരകമാണെങ്കിലും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന മാരക രോഗമല്ലെന്നാണ് സൂചനകള്‍.
ഈ രോഗം നായ്ക്കളെ മാത്രമല്ല ശ്വാനവര്ഗ്ഗത്തില്പെട്ടതും, മാര്‍ജാര വര്‍ഗ്ഗത്തില്‍പ്പെട്ടതുമായ എല്ലാ ജീവികള്‍ക്കും വന്യജീവികള്‍ക്കും ബാധിക്കുന്ന സാംക്രമിക രോഗമാണിത്.
കേരളത്തില്‍ അടുത്ത കാലത്താണ് ഈ രോഗം വ്യാപിക്കാൻ തുടങ്ങിയത്. 2018ല്‍ മണ്ണാര്‍ക്കാട്ടും മറ്റുപ്രദേശങ്ങളിലും രോഗം വല്ലാതെ പടര്‍ന്നുപിടിച്ചിരുന്നു.
ആ കാലഘട്ടത്തില്‍ ആയിരക്കണക്കിന് തെരുവുനായ്കളും വളര്ത്തുനായ്കളും പൂച്ചകളും ചത്തിരുന്നു. പിന്നീട് വളര്‍ത്തുനായ്ക്കള്‍ക്കും വളര്‍ത്തുപൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു.
അതിവേഗം പടര്‍ന്നു പിടിക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. കാറ്റിലൂടെ അതിവേഗം പടരുന്നു.
രോഗം ബാധിച്ച നായ്ക്കളുടെ സമ്പർക്കവും ഇവ കഴിച്ച ഭക്ഷണം മറ്റുള്ള നായ്ക്കള്‍ കഴിച്ചാലും രോഗം പടരും.
സന്ധി വ്യൂഹങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ഈ രോഗം കാര്യമായി ബാധിച്ച് ഭക്ഷണം കഴിക്കാതെ ഏതാനും ദിവസത്തിനുള്ളില്‍ ചത്തുപോകുന്നു. വീടിന്റെ പരിസരങ്ങളില്‍ കാണുന്ന കീരി, മരപ്പട്ടി, കുറുനരി ജീവികളും ഈ രോഗത്തിന്റെ വാഹകരാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.