വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ ആശുപത്രിയില്‍

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.

വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

'ആഴമുള്ള തോടാണ്. ചരല് വാരിക്കൊണ്ടിരുന്ന ഇടമാണ്. വള്ളം മറിഞ്ഞപ്പോള്‍ കുട്ടിയേയും കൊണ്ട് കരയിലേക്ക് അദ്ദേഹം നീന്തി വന്നപ്പോള്‍ മുങ്ങിപ്പോയതാണ്. രണ്ടു കുട്ടികളും സ്ത്രീകളും അടക്കം മരണവീട്ടിലേക്ക് പോകുകയായിരുന്നു'- ദൃക്സാക്ഷി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !