ഇന്ന് അന്തരാഷ്ട യോഗദിനം

'ഒരു ലോകം ഒരു കുടുംബം/ ലോകമേ തറവാട്' എന്നൊക്കെ അര്‍ത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന മുദ്രാവാക്യവുമായി ഇന്ന്, (ജൂണ്‍ 21, 2023) ലോകമെമ്പാടും ഒമ്പതാമത്തെ  അന്താരാഷ്ട്രയോഗദിനം ആചരിക്കുന്നു.

ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തില്‍ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യേറിയ പകല്‍ അനുഭവപ്പെടുന്നതും  വസന്തഋതുവിന് തുടക്കം കുറിക്കുന്നതും ജൂണ്‍ 21 നാണ്. അതുതന്നെയാണ് അന്താരാഷട്ര യോഗദിനാചരണത്തിനായി ഈ ദിനത്തെ തെരഞ്ഞെടുക്കുവാനുള്ള കാരണവും.

ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം ഐക്യരാഷ്ട്രസഭാ സമ്മേളനമാണ് എല്ലാവര്‍ഷവും ജൂണ്‍ 21 യോഗദിനമായി ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയത്.

193 അംഗരാജ്യങ്ങളില്‍ 175പേരുടെയും സഹകരണത്തോടെതന്നെ 2014 ഡിസംബര്‍ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം അംഗീകരിക്കപ്പെടുകയും ആദ്യ ലോകയോഗദിനം 2015  ജൂണ്‍ 21 ന് ആചരിക്കുകയും ചെയ്തു.

പ്രാചീനഭാരതത്തില്‍ ജീവിച്ചിരുന്ന പതഞ്ജലി മഹര്‍ഷിയാണ് യോഗശാസ്ത്രത്തിന്റെ പിതാവ് എന്ന് കരുതപ്പെടുന്നു. ഈ ജ്ഞാനശാഖയ്ക്ക് ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം.

യോഗസൂത്രമനുസരിച്ച് ചിത്തവൃത്തികളെ, മനോവ്യാപാരങ്ങളെ നിരോധിക്കലാണ്, നിയന്ത്രിക്കലാണ് യോഗ (യോഗ: ചിത്തവൃത്തി നിരോധ:). 'യോഗ'യുടെ ലളിതമായ അര്‍ത്ഥം യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നൊക്കെയാണ്.

അതായത് ആത്മാവും ഭൗതികശരീരവും തമ്മിലുള്ള കൂടിച്ചേരല്‍. പ്രാണായാമവും സൂര്യനമസ്‌കാരവും ഇതര ആസനങ്ങളുമുള്‍പ്പെടുന്ന വ്യായാമമുറകൾ മാത്രമല്ല ആത്മീയലക്ഷ്യങ്ങളും വിശ്വാസങ്ങളും യോഗപരീശീലനത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു സാരം.

യോഗവിധിപ്രകാരം, പത്തുവയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് യോഗ അഭ്യസിക്കാം. കുട്ടികളുടെ പഠനശേഷിയെ മികവുറ്റതാക്കാന്‍  ഇത് സഹായിക്കുന്നു. ശരീരം, മനസ്സ്, ശ്വാസം എന്നിവ മൂന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് യോഗ ചെയ്യേണ്ടത്. ഏറെ ശ്രദ്ധാപൂര്‍വവും സാവധാനവും മാത്രമേ യോഗ അഭ്യസിക്കാവൂ.

നിത്യേനയുള്ള യോഗ ശരീരസൗന്ദര്യം നിലനിര്‍ത്തുവാനും മനസ്സിനെ ഏകാഗ്രമാക്കുവാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും സഹായകമാണ്. യോഗ ചെയ്യുവാന്‍ പ്രഭാതമാണ് ഏറെ ഉത്തമം, ഒരു ചെറിയ പായ അല്ലെങ്കില്‍ ഒരു ഷീറ്റ് മാത്രം മതിയാകും, യോഗ പരിശീലിക്കുവാന്‍. 

തിരക്കുപിടിച്ച ജീവിതരീതി മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ യോഗയ്ക്ക് സ്വീകാര്യതയേറുന്നുണ്ട്.

യോഗയെ ഒരു ജീവിതചര്യയായി സ്വീകരിച്ചാല്‍ ആരോഗ്യസംരക്ഷണത്തിന് അത് ഗുണകരമായേക്കാം. അതേസമയം, ശാസ്ത്രീയമായ ഒരു ജ്ഞാനമേഖലയായി യോഗ വികസിക്കണമെങ്കില്‍ യോഗയെക്കുറിച്ച് കാര്യക്ഷമമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അത്തരം പഠനങ്ങള്‍ക്ക് ഈ യോഗദിനം പ്രചോദനമാകുമെന്ന പ്രത്യാശയോടെ...

ഏവര്‍ക്കും യോഗ ദിനാശംസകള്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !