ആലപ്പുഴ ജില്ല ജീവിതത്തിൽ കണ്ടിട്ടില്ലാത്തയാൾക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ്.

മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ കണ്ടിട്ടില്ലാത്തയാൾക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ്.

വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ.

ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്.കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടത്തിയതെന്ന് നോട്ടീസിലുണ്ട്.

നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും  ശിവദാസന്റെതാണ്. എന്നാൽ കൂടെ കാണിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഇദ്ദേഹത്തിന്റെതല്ല.

കൂലിപ്പണിക്കാരനായ ശിവദാസൻ ബൈക്കിൽ ഇതുവരെ ജില്ലക്ക് പുറത്ത് പോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറിൽ വന്നതെന്നറിയാൻ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് ശിവദാസൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !