അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഭയന്ന് പുലിക്കുന്നുകാര്‍; നിരീക്ഷിക്കാന്‍ ക്യാമറയുമായി വനംവകുപ്പ്

കോട്ടയം: മുണ്ടക്കയം പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിൻ്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി തിങ്കളാഴ്ച്ചയാണ് സംഭവം.

ഇതിന് സമീപത്ത് തന്നെയാണ് അയല്‍വാസിയായ അരുണ്‍ അഞ്ജാത ജീവിയെ നേരില്‍ കണ്ടതും. പുലിയോട് സാദൃശ്യമുള്ള കാട്ടുമൃഗത്തെ വീടിനടുത്തുളള പശു തൊഴുത്തിന് സമീപം കണ്ടെന്നും ബഹളം വച്ചതോടെ ഈ ജീവി ഓടിമറഞ്ഞെന്നും അരുണ്‍ പറയുന്നു.

പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിധ്യം തുടര്‍ച്ചയായി മേഖലയില്‍ കണ്ടെത്തിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.

പുലിയുടെ കാല്‍പാടിനോട് സാമ്യമുളള കാല്‍പ്പാടുകളും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കണ്ടത് പുലിയെ ആണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൂച്ച പുലിയാകാം ഇതെന്ന സംശയത്തിലാണ് വനം വകുപ്പ്.

ഇക്കാര്യം സ്ഥിരീകരിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അജ്ഞാത ജീവി ക്യാമറയിലും പതിയുന്നത് കാത്തിരിക്കുകയാണ് പുലിക്കുന്നുകാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !