കോട്ടയം: മുണ്ടക്കയം പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിൻ്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി തിങ്കളാഴ്ച്ചയാണ് സംഭവം.
ഇതിന് സമീപത്ത് തന്നെയാണ് അയല്‍വാസിയായ അരുണ്‍ അഞ്ജാത ജീവിയെ നേരില്‍ കണ്ടതും. പുലിയോട് സാദൃശ്യമുള്ള കാട്ടുമൃഗത്തെ വീടിനടുത്തുളള പശു തൊഴുത്തിന് സമീപം കണ്ടെന്നും ബഹളം വച്ചതോടെ ഈ ജീവി ഓടിമറഞ്ഞെന്നും അരുണ്‍ പറയുന്നു.പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിധ്യം തുടര്‍ച്ചയായി മേഖലയില്‍ കണ്ടെത്തിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.
പുലിയുടെ കാല്പാടിനോട് സാമ്യമുളള കാല്‍പ്പാടുകളും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കണ്ടത് പുലിയെ ആണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൂച്ച പുലിയാകാം ഇതെന്ന സംശയത്തിലാണ് വനം വകുപ്പ്.
ഇക്കാര്യം സ്ഥിരീകരിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അജ്ഞാത ജീവി ക്യാമറയിലും പതിയുന്നത് കാത്തിരിക്കുകയാണ് പുലിക്കുന്നുകാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.