നടുറോഡില്‍ കൈയാങ്കളി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിച്ചു

കാക്കനാട്: നടുറോഡില്‍ കൈയാങ്കളി നടത്തിയ സംഭവത്തില്‍ ഡ്രൈവര്‍മാരുടെ ലൈസൻസ് ആര്‍ടിഒ സസ്പെൻഡ് ചെയ്തു. ഇന്നലെ രാവിലെ എട്ടുമണിയോടെ ചെമ്പ്മുക്ക് സെന്‍റ് മൈക്കിള്‍സ് പള്ളിക്ക് മുമ്പിലായിരുന്നു സംഭവം.

പാലാരിവട്ടം ഭാഗത്ത് വച്ച്‌ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാക്കനാട് ഭാഗത്തേക്ക് വരികയായിരുന്ന സിംനയെന്ന സ്വകാര്യ ബസ് ഇന്നോവ കാറിനെ അപകടരമായ രീതിയില്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു പോയി. തുടര്‍ന്ന് ബസിന് കുറുകെ ഇന്നോവ കാര്‍ നിര്‍ത്തി ഇതു ചോദ്യം ചെയ്തു. 

പിന്നീട് ബസിനെ കടത്തിവിടാൻ അനുവദിക്കാതെ ഇന്നോവ വളരെ പതുക്കെ ഓടിച്ചു. ഇന്നോവയെ മറികടക്കാനുള്ള ശ്രമത്തില്‍ ബസ് ചെമ്ബുമുക്കിലെ കലുങ്കില്‍ ഇടിച്ചു.

തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഇറങ്ങി വന്ന് ഇന്നോവയുടെ വലതു വശത്തെ മിററും റൈൻ ഗാടും അടിച്ചു പൊളിച്ചു. തുടര്‍ന്ന് ഡ്രൈവര്‍മാര്‍ തമ്മില്‍ റോഡില്‍ വച്ച്‌ കൈയാങ്കളിയായി. ഈ സമയം അതുവഴി വന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ആര്‍. രാജേഷ് വാഹനം ആര്‍ടി ഓഫീസിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഡ്രൈവര്‍മാരെയും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സിംന ബസ് ഡ്രൈവര്‍ ശിഹാബിന്‍റെയും സ്വകാര്യ ഇന്നോവ കാര്‍ ഡ്രൈവര്‍ അജ്മല്‍ സി. സക്കീറിന്‍റെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇരുവരേയും ഓരാഴ്ചത്തേക്ക് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനത്തിനയക്കാനും ആര്‍ടിഒ ഉത്തരവിട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !