വാഹന അപകടത്തിൽ ഗുരുതരമായി കിടപ്പിലായിട്ടും തളരാത്ത മനോവീര്യവുമായി കിടന്നുകൊണ്ട് നേഴ്സിംഗ് പരീക്ഷ എഴുതിയ വിദ്യാർഥിനിക്ക് മിന്നുന്നജയം.

കൊല്ലം: അസ്സീസിയ നേഴ്സിംഗ് സ്കൂളിലെ ബി.എസ്.സി നേഴ്സിംഗ് അവസാന വർഷ വിദ്യാർഥിയായ തലവടി 11-ാം വാർഡിൽ മണപ്പുറത്ത് വേണു പി.എസ്സിന്റെ മകൾ ഐശ്വരി വേണുവാണ് അപകടത്തിലും തളരാതെ നേഴ്സിംഗ് പരീക്ഷ എഴുതി ഫസ്റ്റ് ക്ലാസ്സിൽ വിജയിച്ചത്.

കഴിഞ്ഞ ജനുവരി 26 ന്  സ്കൂൾ വെക്കേഷന് നേഴ്സിംഗ് സ്കൂൾ അടച്ചതോടെ കൂട്ടുകാരിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് കൊല്ലത്തുവെച്ചുണ്ടായ വാഹന അപകടത്തിൽ ഐശ്വര്യക്ക് ഗുരുതര പരിക്കേറ്റത്.

അപകടത്തിൽ അരയ്ക്ക് താഴെ ഇരുകാലുകളും പൂർണ്ണമായി തകർന്നിരുന്നു. ഓപ്പറേക്ഷനും തുടർന്നുള്ള ചികിത്സയുമായി മാസങ്ങളോളം ആശുപത്രിയിൽ കഴിച്ചുകൂട്ടി. 

അവസാന വർഷ പരീക്ഷ എത്തിയെങ്കിലും കിടക്കവിട്ട് എഴുനേൽക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഐശ്വര്യയെ വീട്ടുകാർ ആംബുലൻസിൽ കൊല്ലത്ത് എത്തിച്ചാണ് പരീക്ഷ എഴുതിച്ചത്.

സ്ട്രച്ചറിൽ പരീക്ഷ ഹാളിൽ എത്തിച്ച് കിടന്നാണ് ഐശ്വര്യ പരീക്ഷ എഴുതിയത്. ഇന്നലെ പരീക്ഷഫലം പുറത്തുവന്നപ്പോൾ ഫസ്റ്റ് ക്ലാസ്സിൽ വിജയിച്ച സന്തോഷത്തിലാണ് ഐശ്വര്യയും കുടുംബവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !