കണ്ണൂർ: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി.
തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന സി ജിതിൻ നടേമ്മൽ, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ പാനൂർ മുത്താറിപ്പീടികയിലെ കെപി ഷഫ്നാസ്, കതിരൂർ വേറ്റുമ്മൽ സ്വദേശി കെ സുബൈർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ളവരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ചിറക്കൽ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയിൽ വിളിച്ച് വരുത്തിയാണ് യുവതിയും സംഘം തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ അശ്വതി താൻ തലശ്ശേരിയിൽ ഉണ്ടെന്നും ഓട്ടോയ്ക്ക് കൊടുക്കാൻ പണമില്ലെന്നും പറഞ്ഞ് മോഹൻദാസിനെ വിളിച്ച് വരുത്തുകയായിരുന്നു.
തലശ്ശേരിയിൽ എത്തിയ മോഹൻദാസിനെ ജിതിനും സംഘവും ബലമായി ഒട്ടോയിൽ കയറ്റി കാറിന്റെ താക്കോൽ കൈക്കലാക്കി.തുടർന്ന്, മോഹൻദാസിന്റെ കൈവശമുണ്ടായിരുന്ന ആറായിരം രൂപയും തട്ടിയെടുത്തു.
ഇദ്ദേഹത്തിന്റെ കാറിൽ തന്നെ കാടാച്ചിറ എത്തിച്ച് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടിപ്പിച്ചു. കാറ് വിട്ട് തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് മമ്പറത്ത് ഇറക്കി വിടുകയായിരുന്നു. ഇതിന് പിന്നാലെ, മോഹൻദാസ് തലശ്ശേരി പോലീസ് സ്റ്റഷനിൽ പതാതി നൽകി. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.