തിരുവനന്തപുരം: മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എൻ എസ് എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി.
എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ.സന്ദീപിൻറെ പേര് എഴുതിവച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
പൊലീസുകാരന്റെ പേരെഴുതിവച്ച ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ കള്ളക്കേസിൽ കുടുക്കിയെന്നാണ് അജയകുമാർ ആരോപിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തു തർക്കത്തിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു.
അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുക്കുകയായിരുന്നു.ഇതിനെ തുടർന്ന് അജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്‍ത്തിയെന്നാണ് ആരോപണം. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം ഉള്‍പ്പടെയുള്ള കള്ളക്കേസില്‍ കുടുക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.