ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ബൈക്ക് ഹാന്‍ഡില്‍ ടിപ്പറില്‍ തട്ടി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡില്‍ ടിപ്പറിന്റെ വശത്തു തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ യുവാവ് മരണപ്പെട്ടു.

ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടില്‍ സുശീന്ദ്രൻ്റെ മകൻ ജോയി(31) ആണ് മരിച്ചത്.

നെടുമങ്ങാട് – വെമ്പായം റോഡില്‍ മേലെതേക്കടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡില്‍ ടിപ്പറിന്റെ വലത് ഭാഗത്ത് തട്ടുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ജോയി തെറിച്ച്‌ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു. പിറകിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങി ജോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !