തിരുവനന്തപുരം: യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്ത നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അയിരൂർ പൊലീസ് പിടികൂടി.
മടവൂർ തകരപറമ്പ് പ്ലാവിലവീട്ടിൽ വിഷ്ണു (33)വാണ് പിടിയിലായത്. മാന്തറ സ്വദേശി നസീം ബീഗം എന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഉടമസ്‌ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ ഇയാൾ കൈക്കലാക്കുകയും എറണാകുളത്തെ കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ചു പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു എന്നായിരുന്നു പരാതി.
വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു.ആറ്റിങ്ങലിൽ സമാനമായ കേസിൽ കാർ തിരിച്ചു നൽകി ഒത്തുതീർപ്പ് ആക്കിയിരുന്നു.
നടയറ സ്വദേശിയിൽ നിന്നും കാർ തട്ടിയെടുത്തു പണയം വച്ച സംഭവത്തിൽ കഴിഞ്ഞദിവസം വർക്കല സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്കലയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന പ്രതി നിരവധിപേരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരിൽ നിന്നും കാർ കൈക്കലാക്കി പണയം വച്ചു പണം തട്ടുകയുമാണ് രീതി എന്ന് അയിരൂർ പൊലീസ് പറഞ്ഞു.
നിരവധിപേരിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയ ശേഷം തിരിച്ചു നൽകാതെ മുങ്ങി നടക്കുകയാണ് എന്നും പോലീസ് പറഞ്ഞു യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അയിരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സജിത്ത് എസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.