പാലക്കാട് :രണ്ട് വർഷമായി ഷെഡിലിരിക്കുന്ന പാലക്കാട് സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് നാലായിരം രൂപ പിഴയിട്ട് ആർടിഒ. പിഴ ഈടാക്കിയതായുള്ള നോട്ടിസ് കഴിഞ്ഞ ദിവസമാണ് ഉടമ ജമാലിന് ലഭിച്ചത്.
മതിയായ രേഖകളില്ലാത്തതിന് പിഴയെന്നാണ് നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുള്ളത്.പോസ്റ്റ്മാൻ വീട്ടിലെത്തിച്ച കവർ തുറന്നപ്പോഴാണ് ഓട്ടമില്ലാതെ വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര വാഹനത്തിന് പിഴ ഈടാക്കിയ വിവരം വാഹന ഉടമ പരുതൂർ സ്വദേശി ജമാൽ അറിയുന്നത്.
തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂർ ഒല്ലൂരിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്പിഴ ഈടാക്കിയിരുന്നത്.
വാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്.
ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടിരുന്നെന്നും വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചതായും ജമാൽ.
അകാരണമായി കിട്ടിയ പിഴ മാറ്റിക്കിട്ടാൻ ഏതെല്ലാം ഓഫീസുകൾ കയറിയിറങ്ങണമെന്ന ആശങ്കയിലാണ് ജമാൽ.
മറ്റേതെങ്കിലും വാഹനത്തിന്റെ പിഴവ് ജമാലിന്റെ വാഹന നമ്പരിലേക്ക് അച്ചടിച്ച് വന്നതാവാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.