കോട്ടയം :മഴ തുടങ്ങിയതോടെ ചൂടുപിടിച്ച് പച്ചക്കറി വിപണി. മഴക്കാലത്ത് പച്ചക്കറി ലഭ്യത കുറയുന്നതോടെ വിലവർധന പതിവാണെങ്കിലും ഇത്തവണ ചെറിയ രീതിയിലുള്ള വിലക്കയറ്റം നേരത്തേ വിപണിയിലുണ്ടായിരുന്നു. മഴ കൂടിയതോടെ വിലയും കുതിച്ചുയർന്നു.
പച്ചമുളക് മുതൽ തക്കാളി വരെ സർവ സാധനങ്ങൾക്കും വില കുത്തനെ ഉയർന്നിരിക്കുകയാണ്.
ഇഞ്ചിക്കും വെളുത്തുള്ളിക്കുമാണ് പ്രധാനമായും വില കൂടിയത്. ഇഞ്ചിക്ക് മൊത്തവിപണിയിൽ 120 രൂപയാണ് വില. കടകളിൽ 150 രൂപ വരെയുണ്ട്.
വെളുത്തുള്ളി ഹോൾസെയിൽ 80ഉം കടകളിൽ നൂറുമാണ്. മഴകൂടിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുമായി എത്തുന്ന ലോഡ് കുറഞ്ഞിട്ടുണ്ട്.
അതിനാൽ മാർക്കറ്റിൽ ഇവയൊന്നും കിട്ടാനില്ലെന്ന് കോഴിക്കോട് പാളയത്തെ കച്ചവടക്കാർ പറയുന്നു.
മത്തനും മുരിങ്ങയും പച്ചമുളകും ബീൻസും കാരറ്റുമെല്ലാം വിലയിൽ ഒപ്പത്തിനൊപ്പമാണ്. ഹോൾസെയിൽ കടകളിൽ തക്കാളി 29 രൂപ മുതലാണ് വിൽപ്പന.
ഇത് കടകളലേക്കെത്തുമ്പോൾ 30 കടക്കും. കഴിഞ്ഞ ആഴ്ച വരെ 15നും 20നും ഇടയിലായിരുന്നു തക്കാളിയുടെ വില. മത്തന് 150 രൂപ. സവാളയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ 15 ആയിരുന്നെങ്കിൽ ഇപ്പോൾ 20 കടന്നു. ഉരുളക്കിഴങ്ങ് ഹോൾസെയിലായി 20ഉം കടകളിൽ 30ഉം ആണ് വില.
പച്ചമുളക് കഴിഞ്ഞ ആഴ്ച വരെ 40 ആയിരുന്നെങ്കിൽ ഈ ആഴ്ചയിൽ 75ന് മുകളിൽ ആണ്. ചെറിയ ഉള്ളി 60ൽ നിന്ന് 70 ആയും ബീറ്റ്‌റൂട്ട് 35ൽ നിന്ന് 50 ആയും വെണ്ടക്ക 30ൽ നിന്ന് 40 ആയും ഉയർന്നു.
മറ്റു പച്ചക്കറികളുടെ വടക്കൻ കേരളത്തിലെ വില: കാരറ്റ്- 64 (25), വഴുതിന 40 (35), കാബേജ്- 20 (14), പയർ- 30 (25), ബീൻസ്- 75 (50). മഴ നനയുന്നതിനാൽ പച്ചക്കറികൾ പെട്ടെന്ന് കേട് വരും.
മാത്രവുമല്ല മഴയിൽ ആളുകൾ സാധനം വാങ്ങാനെത്താത്ത സാഹചര്യവുമാണ്. അതിനാൽ അധിക ദിവസം വിൽപ്പന നടത്താൻ കഴിയില്ലെന്നും പാളയത്തെ കച്ചവടം പകുതിയായി കുറഞ്ഞെന്നും വ്യാപാരികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.