മുവാറ്റുപുഴ: തമ്മിനമറ്റം തൂക്കുപാലത്തിന് സമീപത്തുനിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പിറവം നെച്ചൂർ കടവിൽ കരയ്ക്കടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ചൂണ്ടയിടാനെത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. പോലിസ് സ്ഥസലത്തെത്തി മേൽനടപടികൾ സ്വികരിക്കുന്നു. പൂതൃക്ക പരിയാരത്ത് ബന്ധുവീട്ടിൽ താമസിച്ചുവന്നിരുന്ന കിഴക്കമ്പലം ഞാറള്ളൂർ പാണ്ടിയാപ്പിളളി ജോയൽ സണ്ണിയാണ് (22) എന്ന യുവാവാണ് മരിച്ചത്.
കുടുംബ ബന്ധുക്കൾക്കൊപ്പം തമ്മാനിമറ്റം പുഴയിൽ എത്തിയ ജോയൽ പെട്ടെന്ന് പുഴയിലേയ്ക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
ജോയലിനെ രക്ഷിയ്ക്കാനിറങ്ങിയ മറ്റൊരാൾ ഒഴുക്കിൽപപ്പെട്ടെങ്കിലും നാട്ടുകാർ കരയ്ക്ക് എത്തിച്ചു. എന്നാൽ ജോയലിനെ രക്ഷകരുടെ കൈയ്യിൽ കിട്ടിയതാണെങ്കിലും പുഴയുടെ അടിത്തട്ടിലേയ്ക്ക് താഴ്ന്ന് പോവുകയായിരുന്നു.
മുവാറ്റുപുഴയിൽ നിന്നും 4 പേരടങ്ങുന്ന സ്കൂബാ ടീമാണ് രാത്രിയിൽ വെള്ളത്തിൽ പരിശോധന നടത്തിയത്.നീണ്ട നാല് മണിക്കുറിലെ തിരച്ചിലിനൊടുവിൽ പരിശോധന താല്ക്കാലികമായി നിർത്തിവച്ചിരുന്നു.
രാവിലെ വീണ്ടും സ്കൂബാടിം പരിശോധന ആരംഭിച്ചതിനിടയിലാണ് പിറവത്തുനിന്നും മൃതദേഹം കണ്ടതായി അറിയിപ്പെത്തിയത്. പിതാവ് സണ്ണി,മാതാവ് ലീല. ബികോം അവസാനവർഷ ബിരുദവിദ്യാർത്ഥിയാണ് മരിച്ച ജോയൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.