വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി.

ബെംഗളൂരു: വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി.

34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. 

ജഡ്‍ജി എച്ച് എ മോഹൻ എന്തുകൊണ്ട് ബിനീഷിനെ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇങ്ങനെ,

1. യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാൽപ്പത് ലക്ഷത്തോളം രൂപ നൽകി

2. മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ല

3. ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേർക്കുമൊപ്പം പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്

4. റോയൽസ്യൂട്ട് അപ്പാർട്ട്മെന്‍റിൽ വച്ച് ബിനീഷ് മുഹമ്മദ് അനൂപിനൊപ്പം കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടതായി മറ്റൊരു സാക്ഷിയും മൊഴി നൽകി

5. മുഹമ്മദ് അനൂപിനൊപ്പം ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ച ബിനീഷിന് അയാളുടെ ബിസിനസ്സിനെക്കുറിച്ചും ദുശ്ശീലങ്ങളെക്കുറിച്ചും അറിവുണ്ടാകാതിരിക്കാൻ വഴിയില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !