തിടനാട് പഞ്ചായത്തിൽ റോഡ്ടാ റിങ്ങ് നടത്തിയതിൽ വീണ്ടും ക്രമക്കേടെന്ന് ബിജെപി ആരോപണം

ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്തിൽ ചെമ്മലമറ്റം - വാര്യാനിക്കാട് - ചാണകകുളം - പഴുമല PWD  റോഡ് ടാറിങ്ങ് ഒരാഴ്ച്ച മുൻപ് പൂഞ്ഞാർ നിയോജക മണ്ഡലം MLA അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതാണ്

( അദ്ദേഹം ഈ റോഡിന് രണ്ട് ഗഡുവായ് 75 ലക്ഷം രൂപാ അനുവദിച്ചു എന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ വാർഡ് മെമ്പറുമാർ flex ബോർഡ് നാട്ടിൽ സ്ഥാപിച്ചിരിക്കുന്നത്).

എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ടാറിങ്ങ് ചില സ്ഥലങ്ങളിൽ പൊളിയുകയുണ്ടായി. കുഴിയായ് കിടന്ന ഈ  സ്ഥലങ്ങളിൽ "താൽക്കാലിക കുഴിയടക്കലും, ടാറിങ്ങിലെ ക്രമക്കേടുകളും അവിടം സന്ദർശിച്ചപ്പോൾ  കാണാനിടയായാതായി ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ശ്രീകാന്ത് തിടനാട് പറഞ്ഞു.

പ്രദേശത്തെ ജനങ്ങൾ നിരവധി നാളുകളായ് തകർന്ന് കിടക്കുന്ന റോഡ് ടാർ ചെയ്തതിൽ ഏറെ സന്തോഷത്തിലായിരുന്നു. പക്ഷേ ഒരാഴ്ച്ച കൊണ്ട് ഇത്തരത്തിൽ റോഡ് തകരുന്നത് ഏറെ വിഷമകരമാണെന്നും ശ്രീകാന്ത്‌ പറഞ്ഞു.

 തിടനാട് ഗ്രാമപഞ്ചായത്തിൽ ഇത്തരം റോഡ് തകർച്ച തുടർകഥയാവുകയാന്നും കഴിഞ്ഞ ദിവസം മാടമല - തിടനാട് PWD റോഡും ഇത്തരത്തിൽ തകർന്നിരുന്നിരുന്നതായും. അതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചിരുന്നതായും ശ്രീകാന്ത് പറഞ്ഞു.

ഇത്തരത്തിൽ ജനങ്ങളുടെ നികുതി പണം തട്ടുന്നവർക്കെതിരെ, ടാറിങ്ങ് ക്രമക്കേടിനെതിരെ ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നിയമ നടപടിയുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചിരിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !