തൊടുപുഴ :മുട്ടം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് മുട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈജാ ജോമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഡയറി എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. റിനു തോമസ് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശ്രീമതി. സിൽവി ജോയ് റിപ്പോർട്ട് അവതരിപ്പിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ. കെ ബിജു
മുഖ്യപ്രഭാഷണം നടത്തി.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഗ്ലോറി പൗലോസ്, ശ്രീമതി ഷേർളി അഗസ്റ്റ്യൻ
(വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി മേഴ്സി ദേവസ്യ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ),അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സൗമ്യ സാജബിൻ,ശ്രീ. ബിജോയി ജോൺ, ശ്രീ. ജോസ് കടത്തലക്കുന്നേൽ,ശ്രീ.റെജി ഗോപി, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എം. സുനി, തൊഴിലുറപ്പ് ബ്ലോക്ക് എഇ തോമസ് വി പോൾ, പഞ്ചായത്ത് ഓവർസിയർ അജ്മൽ സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സോഷ്യൽ ഓഡിറ്റിംഗ് പ്രക്രിയയിലെ സുപ്രധാനമായ ഒരു പ്രവർത്തനമാണ് പബ്ലിക് ഹിയറിംഗ് എന്നത്.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾ അറി യുക, അഭിപ്രായം പറയുക, പദ്ധതി കൂടുതൽ കാര്യ ക്ഷമമായി നടപ്പിലാക്കുന്നതിനാവശ്യമായ ക്രിയാത്മക മായ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് പബ്ലിക് ഹിയറിംഗിന്റെ ലക്ഷ്യം. 200 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.