എം എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരുക്ക്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം.

തിരുവനന്തപുരം: എം എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരുക്ക്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. ​

ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലും എം എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. അന്നത്തെ അപകടത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !