പത്തനംതിട്ട: ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്ത പ്രതി പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം.
മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്.
ആറ് വർഷമായിട്ടും വിവാഹമോചന കേസിൽ തീർപ്പാകാതെ വന്നതോടെയാണ് ഇയാൾ ജഡ്ജിയുടെ കാർ അടിച്ചു തകർത്തത്.മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഇന്നലെ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ജയപ്രകാശ് നഗരസഭയ്ക്ക് അടുത്തുള്ള ചന്തയിൽ പോയി മൺവെട്ടി വാങ്ങി തിരികെയെത്തി ജഡ്ജിയുടെ കാർ തല്ലി തകർത്തത്.
കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്നായിരുന്നു ജയപ്രകാശിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.