ഓൺലൈൻ വഴി എട്ടു ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടു പേരെ തൊടുപുഴ കരിങ്കുന്നത്ത് നിന്ന് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ :ഓൺലൈൻ വഴി എട്ടു ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടു പേരെ തൊടുപുഴ കരിങ്കുന്നത്ത് നിന്ന് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം ദേവികുളങ്ങര സ്വദേശി മനോജ്ചന്ദ്രൻ , ആലുവ കീഴ്മാട് സ്വദേശി ലിഷിൽ എന്നിവരാണ് പിടിയിലായത് പ്രമുഖ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് വഴി സമ്മാനം ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിഎടുത്തതിനാണ് അറസ്റ്റ്.

ആലപ്പുഴ സൈബർ പോലീസ് സിഐ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

ഇടുക്കിയിലെ കരിങ്കുന്നത്തുനിന്നാണ് പ്രതികളെ അറസ്റ്റിലായത്. സ്ക്രാച്ച് ആൻഡ് വിൻ കാർഡ് വഴി കാർ സമ്മാനമായി ലഭിച്ചു എന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പു സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കായംകുളം സ്വദേശിയാണെങ്കിലും കരിങ്കുന്നത്ത് ആണ് മനോജ് ചന്ദ്രൻ താമസിക്കുന്നത്.

ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്തോൾ സമ്മാന പദ്ധതിയിലൂടെ വാഹനം സമ്മാനമായി ലഭിച്ചെന്ന് ആദ്യം സന്ദേശം അയച്ചു. വാഹനം ലഭിക്കുന്നതിനു സർവ്വീസ് ചാർജും വിവിധ ടാക്സുകളും അടയ്ക്കണമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് 16 തവണകളായി എട്ടേകാൽ ലക്ഷംരൂപ തട്ടിയെടുത്തു വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി  പോലീസിൽ പരാതി നൽകുകയായിരുന്നു.

 ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും, രണ്ടായിരത്തോളം ഫോൺ വിളികളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്ന് സംശയമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !