സ്പെഷ്യൽ ഒളിമ്പിക്സിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്ത്‌ നിന്നും ജർമ്മനിയിലേക്ക് തിരിക്കുന്ന കൊച്ചു മിടുക്കർക്ക് ആശംസകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എംകെ റഫീഖ

മലപ്പുറം :ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള  സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് 2023 ജൂൺ 17 മുതൽ 25 വരെ ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ നടക്കുകയാണ്. 9 ദിവസം നീണ്ടു നിൽക്കുന്ന ഭിന്നശേഷിക്കരുടെ മഹാ കായിക മാമാങ്കത്തിലേക്ക് മലപ്പുറത്ത്‌ നിന്ന് രണ്ടു മിടുക്കന്മാർ യോഗ്യത നേടിയിരിക്കുന്നു.

ചുങ്കത്തറ മദർ വേറൊണിക്ക സ്പെഷ്യൽ സ്കൂളിലെ മുഹമ്മദ്‌ സിനാൻ, മുഹമ്മദ്‌ അർഷിദ് എന്നിവരാണ് മലയാള മണ്ണിൽ നിന്ന് മാതൃ രാജ്യത്തിനായി മാറ്റുരക്കുന്ന മലപ്പുറത്തിന്റെ അഭിമാന താരങ്ങൾ

26 കായിക ഇനങ്ങളിലായി 190 രാജ്യങ്ങളിൽ നിന്ന് 7000 ത്തോളം അത്ലറ്റുകളാണ് ലോകത്തിലെ ഏറ്റവും വലിയ ഇൻക്ലൂസീവ് സ്‌പോർട്‌സ് ഇവന്റായ സ്പെഷ്യൽ ഒളിമ്പ്യാഡിൽ  പങ്കെടുക്കുന്നത്.

ആദ്യമായാണ്  ജർമ്മനി സ്പെഷ്യൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.ഈ കായിക മാമാങ്കത്തിൽ   ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്  261 അത് ലറ്റുകളാണ്.  കേരളത്തിൽ നിന്നും 24 പേരും ഒരു കോച്ചും പങ്കെടുക്കുന്നു.                         

വൊക്കേഷണൽ വിദ്ധ്യാർത്ഥികളായ മുഹമദ് സിനാനും ,മുഹമദ് അർഷിദും ഫുട്ബോളിലാണ് ഇന്ത്യയെ പ്രതിനിധികരിക്കുന്നത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നടന്ന 5 പ്രിപ്പറേറ്ററി ക്യാമ്പുകളിൽ പങ്കെടുത്ത ആത്മ വിശ്വാസത്തോടെയാണ് ഇരുവരും ജർമ്മനിയിലേക്ക് തിരിക്കുന്നത്.

ജൂൺ 12ന് ഡൽഹിയിൽ വച്ച് നടക്കുന്ന ക്യാമ്പിന് ശേഷം ഇന്ത്യൻ ടീം ജർമ്മനിയിലേക്ക് പറക്കും. ചിട്ടയായ പരിശീലനത്തിലൂടെ ഇരുവരെയും ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പരിശ്രമിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അനുമോദിക്കുന്നതോടൊപ്പം സിനാനും അർഷിദിനും  സ്പെഷ്യൽ ടീം ഇന്ത്യക്കും ഉന്നത വിജയവും ആശംസിക്കുന്നു. ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എം കെ റഫീഖ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !