മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി എക്സലൻസ് അവാർഡ് വിതരണം പൂർത്തിയായി

മലപ്പുറം:  ജില്ലയിൽ പത്താം തരം, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നൂറു മേനി വിജയം നേടിയ സ്കൂളുകൾക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി എക്സലൻസ് അവാർഡ് ദാനം പൂർത്തിയായി.

ഇന്നലെ എടപ്പാൾ കദീജ കാസിൽ ഓഡിറ്റോറിയത്തിൽ വെച്ച് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ആദരം നൽകിയതോടെയാണ് പരിപാടിയുടെ സമാപനം

ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കറ്റ് പി പി മോഹൻദാസ്, വി കെ എം ഷാഫി, ഫൈസൽ എടശ്ശേരി, എ പി സബാഹ്  ,ബഷീർ രണ്ടത്താണി വിജയഭേരി കോർഡിനേറ്റർ ടി.സലീം, റെയ്സ് കോ ഓർഡിനേറ്റർ കെഎം അഫ്സൽ, ഉദയകുമാർ, ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. 

രാവിലെ ഹൈ സ്കൂൾ വിഭാഗത്തെയും ഉച്ചക്ക് ശേഷം ഹയർ സെക്കന്ററി വിഭാഗത്തെയുമാണ് മൊമെന്റോ നൽകി ആദരിച്ചത്.

നാലു വിദ്യാഭ്യാസ ജില്ലകളിലും പ്രത്യേകം വെവ്വേറെ പരിപാടികൾ സംഘടിപ്പിച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്. എസ് എസ് എൽ സി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ 11876 കുട്ടികൾക്കും നൂറു മേനി വിജയം കൊയ്ത 212 സ്കൂളുകൾക്കും ഹയർ സെക്കന്ററി, വി എച്ച് എസ് ഇ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 4880കുട്ടികൾക്കും നൂറു മേനി വിജയം കൊയ്ത 13  സ്കൂളുകൾക്കുമാണ് ജില്ലാ പഞ്ചായത്ത്‌ അവാർഡുകൾ നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !