തിരുവല്ല: മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളെ തിരുവല്ല പോലീസ് പിടികൂടി. കാപ്പ ചുമത്തിയ ഗുണ്ട അടക്കം അഞ്ച് പ്രതികളെ പോലീസ് റിമാൻഡുചെയ്തു.
ആഞ്ഞിലിത്താനം വെള്ളാപ്പള്ളില്‍ വീട്ടില്‍ അനീഷ് കെ.ഏബ്രഹാം (29), നെല്ലിക്കുന്നില്‍ വീട്ടില്‍ അജയകുമാര്‍ (28), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയില്‍ വീട്ടില്‍ അനില്‍കുമാര്‍ (26), അമ്ബാട്ടുപറമ്ബില് പള്ളിക്കച്ചിറ വീട്ടില്‍ സുമിത്ത് (28), കവിയൂര്‍ തൂമ്ബുങ്കല് കോളനിയില്‍ വിഷ്ണു നിവാസില്‍ ജിഷ്ണു അജയകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ കവിയൂര്‍ പുന്നിലം ജങ്ഷന് സമീപമായിരുന്നു സംഭവം. സംഘാംഗങ്ങളുടെ പക്കല്‍നിന്ന് വടിവാളും കഠാരയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു.
വിവിധ വാഹനങ്ങളിലായെത്തിയ സംഘാംഗങ്ങള്‍ വാക്കേറ്റത്തിനൊടുവില്‍ തമ്മിലടിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കുനേരേ സംഘം വടിവാള്‍ വീശി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി അക്രമികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
കാപ്പ നിയമം ചുമത്തി ശിക്ഷിക്കപ്പെട്ട അനീഷ് കെ.എബ്രഹാം മൂന്നുമാസം മുൻപാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനല്‍കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റ് നാല് പ്രതികളും കഞ്ചാവ് വില്‍പ്പനയും അടിപിടിയും അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് സ്റ്റേഷൻ ഓഫീസര്‍ ബി.കെ.സുനില്‍ കൃഷ്ണൻ പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.